സംസ്ഥാന ഫോട്ടോ ഗ്രാഫി മത്സരത്തിൽ രാജേഷ് മാസ്റ്റ്റുടെ ചിത്രത്തിന് പുരസ്കാരം
Pulamanthole vaarttha
ചെമ്മലശ്ശേരി : സഹ്യാദ്രി നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, തിരുവനന്തപുരം ദേശീയ വന്യജീവി വാരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന ഫോട്ടോഗ്രഫി മത്സരത്തിൽ രാജേഷ് മാസ്റ്ററുടെ ചിത്രത്തിന് പുരസ്കാരം. വാഴച്ചാൽ ആതിരപ്പള്ളി വനമേഖലയിൽ നിന്നും മൂങ്ങ ഇരയെ പിടിച്ച് ഇരിക്കുന്ന ഫോട്ടോയ്ക്കാണ് സമ്മാനം ലഭിച്ചത്.

സഹ്യാദ്രിയെ കുറിച്ച് പറയുകയാണെങ്കിൽ കേരളത്തിലെ ഏറ്റവും മികച്ച പരിസ്ഥിതി സംഘടനകളിൽ ഒന്നാണ്. സഹ്യാദ്രി നിരവധി പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ, സെമിനാറുകൾ, പരിസ്ഥിതി പുസ്തകങ്ങൾ എല്ലാം ഈ സംഘടനയുടെ ഭാഗമായി പുറത്തുവന്നിട്ടുണ്ട്. പുതുതായി കേരളം വനം- പരിസ്ഥിതി വിജ്ഞാനകോശം എന്ന പുസ്തകവും ഉടനെ പുറത്തിറങ്ങും.

രണ്ടാം തവണയാണ് മാസ്റ്ററുടെ ഫോട്ടോയ്ക്ക് പുരസ്കാരം ലഭിക്കുന്നത്. അടുത്ത മാസം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുന്നതാണ്. കഴിഞ്ഞ ദിവസം നടന്ന അധ്യാപക സംഗമത്തിലെ മാജിഷ്യന് ഗോപിനാഥ് മുതുകാടിന്റെ വിവിധ ഭാവത്തിലുള്ള രാജേഷ് മാസ്റ്ററുടെ ഫോട്ടോയ്ക്ക് മുതുകാടിന്റെ പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ച് അവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്കില്‍ ഫോട്ടോസ് ഷെയര്‍ ചെയ്തിരുന്നു.
പുലാമന്തോൾ ചെമ്മലശ്ശേരി എ യു പി സ്കൂൾ അദ്ധ്യാപകനാണ് ചെമ്മലശ്ശേരി സ്വദേശിയായ ഇദ്ദേഹം

കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved