ഖത്തറിന് വേൾഡ് കപ്പ് സമ്മാനം – ഏറ്റവും വലിയ ബൂട്ട് ഖത്തറിന് സമ്മാനിച്ച് ഇന്ത്യക്കാർ
Pulamanthole vaarttha
ദോഹ : ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ബൂട്ട് നിര്‍മിച്ച് ഗിന്നസ് റെക്കോര്‍ഡില്‍ മുത്തമിട്ട് ഖത്തര്‍. ഖത്തര്‍ സാംസ്കാരിക വിഭാഗവുമായി സഹകരിച്ച് മലയാളികള്‍ നേതൃത്വം നല്കുന്ന ഫോക്കസ് ഖത്തര്‍ ഇന്റര്‍നാഷണലാണ് ലോകത്തെ ഏറ്റവും വലിയ ബൂട്ട് നിര്‍മിച്ചത്.ആര്‍ട്ടിസ്റ്റ് എം ദിലീപിന്റേതാണ് രൂപ കല്‍പ്പന. കേരളത്തിലാണ് ഈ ബൂട്ട് നിര്‍മിച്ചത് എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. 17 അടി നീളവും ഏഴടി ഉയരവും 500 കിലോ ഭാരവുമുള്ള ബൂട്ട് നിര്‍മിച്ചാണ് ഖത്തര്‍ നേട്ടത്തിന്റെ നെറുകയില്‍ മുത്തമിട്ടത്. ഫൈബർ, ലെതർ, റെക്സിൻ, ഫോം ഷീറ്റ്, അക്രിലിക് ഷീറ്റുകൾ എന്നിവ ഉൾപ്പെടുന്ന സാധാരണ ഫുട്ബോൾ ബൂട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അതേ പദാർത്ഥങ്ങൾ ഉപയോഗിച്ചായിരുന്നു ഏറ്റവും വലിയ ബൂട്ടിന്റെയും നിർമ്മാണം.

ബൂട്ട് അനാച്ഛാദന ചടങ്ങിന്റെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ കതാറ കൾച്ചറൽ വില്ലേജിന്റെ പ്രധാന ഗേറ്റിൽ നിന്നും ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും വിവിധ ഫാൻസ് അസോസിയേഷനുകളും ഇന്ത്യൻ സ്കൂളുകളിലെ കുട്ടികളും പങ്കെടുത്തു.

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved