കോട്ടക്കൽ പുത്തൂരിൽ കൂട്ട വാഹനാപകടം നിരവധി പേർക്ക് പരിക്ക്
Pulamanthole vaarttha
കോട്ടക്കൽ: അപകടങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിലെ പുത്തൂർ ഇറക്കത്തിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി വിവിധ വാഹനങ്ങളിൽ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. തുടർന്ന് ലോറി സമീപത്തെ ട്രാൻസ്ഫോർമറിൽ ഇടിച്ചതോടെ പ്രദേശത്തെ വൈദ്യുതി വിതരണവും നിലച്ചു. അപകടത്തിൽ പരിക്കേറ്റവരെ കോട്ടക്കലിലെയും പെരിന്തൽമണ്ണയിലെയും വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു ഇന്ന് രാവിലെ 7:30 മണിയോടെയാണ് സംഭവം.

ചട്ടിപ്പറമ്പ് ഭാഗത്തുനിന്നും എത്തിയ ചരക്ക് ലോറി പുത്തൂർ ഇറക്കത്തിന് മുകളിൽ അരീച്ചോൾ ഭാഗത്ത് ഇറക്കത്തിൽ ബ്രെക്ക് നഷ്ട്ടപ്പെട്ടതോടെ എതിരെ വന്നതും മുന്നിൽ പോകുന്നതുമായ വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു .തുടർന്ന് ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിലും ട്രാൻസ്ഫോമറിലും ഇടിച്ചാണ് നിന്നത് ഇതോടെ.സമീപ പ്രദേശങ്ങളിൽ അടക്കം വൈദ്യുതി സംവിധാനം തകരാറിലായിട്ടുണ്ട് കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിലെ പുത്തൂർ ഇറക്കം വാഹന ഡ്രൈവർമാർക്ക് എന്നും പേടിസ്വപ്നമാണ് ഇവിടെ എണ്ണമറ്റ അപകടങ്ങളാണ് ഇതിനു മുന്നേ ഉണ്ടായിട്ടുള്ളത്. ചട്ടിപ്പറമ്പ് ഭാഗത്തുനിന്ന് കോട്ടക്കലിലേക്ക് വരുമ്പോൾ ഏകദേശം ഒരു കിലോമീറ്ററോളം വരുന്ന വലിയ ഇറക്കമാണ് ഇവിടെ ഉള്ളത്. ഇവിടെ ഇറക്കത്തിൽ ഒരു ഭാഗത്ത് വലിയ ഗർത്തമാണ് അരിച്ചോള്‍ ഭാഗത്താണ് ഇന്ന് അപകടം സംഭവിച്ചിരിക്കുന്നത്.
തൃശൂർ : ഓടിച്ചു കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....
ജില്ലയിൽ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാം മലപ്പുറം : തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസത്തെ...
പുറമണ്ണൂർ ഗ്രാമത്തിലെ പാഡിയിലെ കൂട്ടുകാർ എന്ന പേരിൽ ഒരുപറ്റം യുവാക്കൾ ചേർന്ന്പ വയലിന് നടുവിലൂടെ പോകുന്ന റോഡിൽ ഒരുക്കിയിട്ടുള്ള...
© Copyright , All Rights Reserved