തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി: ജില്ലയിൽ നാളെ ( വ്യാഴാഴ്ച) 36.18 ലക്ഷം വോട്ടർമാർ ബൂത്തിലേക്ക്; സമയം, രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെ..
Pulamanthole vaarttha
മലപ്പുറം: ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായി ഡിസംബർ 11 വ്യാഴാഴ്ച രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ 6 മണിക്ക് മോക് പോൾ നടത്തും. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (ഡിസംബർ 10, ബുധൻ) രാവിലെ മുതൽ നടക്കും.*
ജില്ലയിലെ 15 ബ്ലോക്കുകളിലും 12 മുൻസിപ്പാലിറ്റികളിലുമായി 27 സ്വീകരണ, വിതരണ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.വോട്ടർമാരുടെ എണ്ണം:
8,381 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 4,363 പുരുഷന്മാരും 4,018 സ്ത്രീകളുമുണ്ട്. തിരഞ്ഞെടുപ്പിനായി 4,343 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പോളിങ് ഡ്യൂട്ടിക്കായി 20,848 ഉദ്യോഗസ്ഥരെയും സുരക്ഷാ ചുമതലയ്ക്കായി 7,000-ത്തോളം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
© Copyright , All Rights Reserved