പുലാമന്തോൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ YIP CLUB രൂപീകരിച്ചു

Pulamanthole vaarttha
പുലാമന്തോൾ : വിദ്യാർത്ഥികളിൽ ക്രിയാത്മക ചിന്ത, ശാസ്ത്രീയ പ്രശ്നപരിഹാരനൈപുണ്യം, നൂതനാശയങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് വേണ്ടി സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന പദ്ധതിയായ YIP CLUB (Young Innovators Programme) ന്റെ രൂപീകരണം പുലാമന്തോൾ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.സംസ്ഥാനതല ഫിസിക്സ് RP യും സയൻസ് ആക്ടിവിസ്റ്റും IT@school ന്റെ സ്ഥാപക അംഗവും കൂടിയായ വി. കെ ശശിധരൻ മാഷാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
ശാസ്ത്രത്തെ കുറിച്ചുള്ള രസകരമായ അറിവുകൾ പകർന്നും കുട്ടികളുമായി സംവദിച്ചും നടന്ന ശശിധരൻ മാസ്റ്ററുടെ ക്ലാസ് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായി.
കഴിഞ്ഞ വർഷങ്ങളിൽ പുലാമന്തോൾ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ സമർപ്പിച്ച ആശയങ്ങൾ സംസ്ഥാനതലത്തിലെ തന്നെ മികച്ച ആശയങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മലപ്പുറം ജില്ലയിലെ *YIP* *CLUB* രൂപീകരിക്കാൻ അംഗീകാരം ലഭിച്ച 10 സ്കൂളുകളിൽ ഒന്നാണ് പുലാമന്തോൾ ഗവ. ഹയർ സെക്കൻ്ററി ഹൈസ്കൂൾ.
ഉദ്ഘാടന ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് കെ.ടി നാസർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജയകൃഷ്ണൻ മാസ്റ്റർ, എച്ച് എം സുജിത ടീച്ചർ . ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ഇബ്രാഹിം കുട്ടി മാസ്റ്റർ,
സ്റ്റാഫ് സെക്രട്ടറി നൗഷാദ് മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു.
അധ്യാപകരായ മഞ്ജു കെ
വിശ്വാനന്ദ കുമാർ T.K .
Dr P. T പ്രവീൺ ബാബു ,സരിത, രജിത എന്നിവർ നേതൃത്വം നൽകി
.
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിന്റെ തലയിൽ ഗുരുതരമായി...
ഭൂട്ടാന് കാര്‍ കടത്ത് കേസിലാണ് പരിശോധനയ്ക്ക് ഇഡി എത്തിയത് കൊച്ചി: ഭൂട്ടാന് കാര്‍ കടത്ത് കേസില്‍ പരിശോധനയ്ക്ക് ഇഡിയും. നടന്മാരായ...
മണ്ണാര്‍ക്കാട് : കച്ചേരിപ്പറമ്പ് നെട്ടന് കണ്ടന് മുഹമ്മദ് ഫാസിലിന്റേയും മുഫീദയുടെയും മകന് ഏദന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്...
© Copyright , All Rights Reserved