മകളെ പീഡിപ്പിച്ച പിതാവിന് 150 വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും

Pulamanthole vaarttha
പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (രണ്ട്) ജഡ്ജി എസ്.ആർ. സിനിയാണ് പോക്സോ അടക്കം വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്.
പെരിന്തൽമണ്ണ :പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് വ്യത്യസ്ത വകുപ്പുകളിൽ 150 വർഷം കഠിനതടവും നാലു ലക്ഷം രൂപ പിഴയും. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (രണ്ട്) ജഡ്ജി എസ്.ആർ. സിനിയാണ് പോക്സോ അടക്കം വിവിധ വകുപ്പുകളിലായി കാളികാവ് സ്വദേശിക്കെതിരെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. വിചാരണ വേഗത്തിലാക്കുന്നതിനായി പോലീസിന്റെ അപേക്ഷപ്രകാരം പ്രത്യേക വിചാരണയാണു നടത്തിയത്. വിവിധ വകുപ്പുകൾ പ്രകാരം ഒരുകുറ്റത്തിന് ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും മറ്റൊരു വകുപ്പ് പ്രകാരം 30 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പോക്സോ നിയമത്തിലെ വ്യത്യസ്ത വകുപ്പുകൾ പ്രകാരം 110 വർഷം കഠിനതടവും 50,000 രൂപവീതം ഒന്നരലക്ഷം രൂപ പിഴയുമുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമുണ്ട്. പിഴയടച്ചില്ലെങ്കിൽ പോക്സോ വകുപ്പുകളിൽ ഓരോവർഷവും ജുവനൈൽ ജസ്റ്റിസ് വകുപ്പിൽ ആറുമാസം കഠിനതടവുമാണ് വിധിച്ചത്. പ്രതി പിഴയടച്ചാൽ രണ്ടുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി. അതിജീവിതയ്ക്കുള്ള നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറ്റിക്കും നിർദേശംനൽകി.
2022 ഓഗസ്റ്റ് 23-നാണ് സംഭവം. മാതാവിന്റെ സംരക്ഷണയിൽ അവരുടെ വീട്ടിലായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. മാതാവ് ഇല്ലാത്ത സമയത്ത് പ്രതി വീട്ടിൽ അതിക്രമിച്ചുകയറി അതിഗൗരവമായ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം അറിഞ്ഞതും കേസായതും.
എസ്.ഐ. ആയിരുന്ന എം. ശശിധരൻ പിള്ളയാണ് പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗം 14 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകൾ ഹാജരാക്കി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ. കവിത പ്രോസിക്യൂഷനുവേണ്ടി ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved