ലഹരിയും അനാശാസ്യവും വേണ്ട; വന്നാൽ അടി ഉറപ്പ്! പെരുമ്പാവൂരിൽ നാട്ടുകാർ രംഗത്ത്.
Pulamanthole vaarttha
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ കേന്ദ്രമാക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഉറപ്പിച്ച് നാട്ടുകാർ തെരുവിലിറങ്ങുന്നു. നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന ലഹരി മാഫിയകൾക്കും സാമൂഹിക വിരുദ്ധർക്കും കനത്ത മുന്നറിയിപ്പുമായി ജനകീയ പ്രതിരോധം ശക്തമാവുകയാണ്.ഇവിടെ
കഞ്ചാവിനും മരുന്നിനും വേശ്യാവൃത്തിക്കും വേണ്ടി ഈ പ്രദേശം ലക്ഷ്യമിട്ട് എത്തുന്നവർക്ക് വ്യക്തമായ ഭാഷയിൽ എഴുതിയ ബോർഡുകൾ കോളനി പരിസരത്ത് ഉയർന്നു കഴിഞ്ഞു. “തല്ലും… തല്ലും… തല്ലും…” എന്ന ബോർഡിലെ വാക്കുകൾ വെറുമൊരു ഭീഷണിയല്ല, മറിച്ച് സ്വന്തം നാടിനെ തകർക്കാൻ ശ്രമിക്കുന്നവരോടുള്ള സാധാരണക്കാരുടെ രോഷമാണ്.
ലഹരിക്ക് അടിമകളായി ഇവിടെ എത്തുന്നവർ നാട്ടുകാരുടെ സ്വൈര്യജീവിതം തകർക്കുന്ന സാഹചര്യത്തിലാണ് ജനങ്ങൾ ഇങ്ങനെ ഒരു നിലപാട് എടുത്തത്. പൊലീസിന്റെ ഇടപെടലുകൾക്ക് പുറമെ, നാട്ടുകാർ കൂടി ജാഗ്രത പാലിക്കുന്നതോടെ ഇത്തരം വിപത്തുകളെ പൂർണ്ണമായും തുടച്ചുനീക്കാൻ കഴിയുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. നിയമം കൈയ്യിലെടുക്കാനല്ല, മറിച്ച് ലഹരി വിമുക്തമായ ഒരു നല്ല നാളേക്ക് വേണ്ടി നാട് ഒറ്റക്കെട്ടായി നിൽക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ പെരുമ്പാവൂർ നൽകുന്നത്. പെരുമ്പാവൂരിലെ ജനകീയ സമിതി യുടെ നേതൃത്വത്തിലാണ് നാടിനെ മോശമാക്കുന്ന പ്രവർത്തികൾക്ക് തടയിടാനൊരുങ്ങുന്നത്
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved