പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ അദാലത്ത്: 99 പരാതികൾ പരിഹരിച്ചു

Pulamanthole vaarttha
മലപ്പുറം : പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ പരാതി പരിഹാര അദാലത്ത് സമാപിച്ചു. കമ്മിഷൻ അംഗങ്ങളായ ടി.കെ. വാസു, അഡ്വ. സേതു നാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് ദിവസങ്ങളിലായി അദാലത്ത് നടത്തിയത്. 122 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 99 എണ്ണം പരിഹരിച്ചു. രണ്ടെണ്ണത്തിൽ സ്ഥലം സന്ദർശിച്ചതിന് ശേഷം തീരുമാനമെടുക്കും. ശേഷിക്കുന്നവയിൽ ബന്ധപ്പെട്ട വകുപ്പുകളോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.കഴിഞ്ഞ വർഷം പൊന്നാനിയിൽ പട്ടികവിഭാഗത്തിൽപ്പെട്ടവരെ അന്യായമായി കസ്റ്റഡിയെലെടുത്ത് മർദിച്ച സംഭവത്തിൽ തുടരന്വേഷണത്തിന് ഉത്തരവായി. തിരൂർ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുക. സംഭവത്തിൽ രണ്ടു പോലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടാണ് അദാലത്തിൽ ലഭിച്ച പരാതികളിൽ കൂടുതലായുള്ളത്. 36 പരാതികളാണ് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ചത്. പോലീസ്-26, തദ്ദേശം-23, വിദ്യാഭ്യാസം-13, സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ടത്-ആറ്, കെഎസ്ഇബി-നാല് എന്നിങ്ങനെയാണ് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് കമ്മിഷന് അദാലത്തിൽ ലഭിച്ച പരാതികളുടെ എണ്ണം. ഭിന്നശേഷിക്കാരനായ വ്യക്തിയുടെ വീട്ടിലേക്ക് ചക്രക്കസേര കൊണ്ടുപോകാൻ സാധിക്കുന്ന വഴി ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ സ്ഥലമുടമ വഴി നൽകാൻ തീരുമാനിച്ചു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved