പട്ടാമ്പി നേർച്ചയ്ക്ക് ഒരുക്കങ്ങൾ തുടങ്ങി.
Pulamanthole vaarttha
പട്ടാമ്പി : വള്ളുവനാടിന്റെ ദേശീയോത്സവമായ 110-ാം പട്ടാമ്പി നേർച്ച വിപുലമായി നടത്തുന്നതിന് ഒരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി കേന്ദ്ര ആഘോഷ കമ്മിറ്റിയും, 56 ഉപാഘോഷ കമ്മിറ്റികളും, ജനപ്രതിനിധികളും, സാമൂഹിക പ്രവർത്തകരും യോഗം ചേർന്നു. മാർച്ച് 2, 3 തീയതികളിലായി നടക്കുന്ന ആലൂർ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ ആണ്ടുനേർച്ച വിജയിപ്പിക്കുന്നതിന് വിവിധ പരിപാടികൾ ആവിഷ്കരിച്ചു. മാർച്ച് 3 ഞായറാഴ്ച നൂറോളം ഗജവീരന്മാരെ അണിനിരത്താനും പട്ടാമ്പി നേർച്ച കാണാൻ എത്തുന്ന പതിനായിരക്കണക്കിന് ആളുകൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ചർച്ചയും നടന്നു. വിവിധ ഉപകമ്മിറ്റികളും രൂപീകരിച്ചു.

കേന്ദ്ര ആഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ.ആർ നാരായണസ്വാമിയുടെ അധ്യക്ഷതയിൽ, മുഹമ്മദ് മുഹ്സിൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വിജയകുമാർ, കമ്മിറ്റി സെക്രട്ടറി അലി പൂവത്തിങ്കൽ, ട്രഷറർ ഹനീഫ മാനു, മുരളി വേളേരി മഠം, മോഹൻദാസ് ഇടിയത്ത്, മാനു പുളിക്കൽ, ഹബീബ് റാവുത്തർ, പ്രമോദ് പുലരിയിൽ, വാഹിദ് കല്പക, സി.കൃഷ്ണദാസ്, എ.വി അബൂ, അഭിലാഷ് പെരുമുടിയൂർ, സിദ്ദിഖ് കരിമാംകുഴി, പി.ടി ബഷീർ, ടി.പി മുനീർ, ടി.പി അലി തുടങ്ങിയവർ പ് സംസാരിച്ചു.

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved