പാലച്ചിറമാട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു
Pulamanthole vaarttha
കോട്ടക്കൽ : എടരിക്കോട് പാലച്ചിറമാടിൽ ഉണ്ടായ ദാരുണമായ റോഡപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതി മരണപ്പെട്ടു. തെന്നല പൂക്കിപ്പറമ്പ് അപ്ല സ്വദേശി കൂനാരി മുബഷിറിന്റെ ഭാര്യ അഷിത (29) ആണ് മരിച്ചത്. അപകടത്തിൽ സ്കൂട്ടറിൽ അഷിതയ്ക്കൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് പ്രജിതയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ പരുക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാലച്ചിറമാട് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബസ് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അഷിതയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയുമായിരുന്നു. ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അഷിതയുടെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ പ്രജിത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ കോട്ടക്കൽ പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചു .
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved