മലപ്പുറം അരീക്കോട് സഹോദരങ്ങളായ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങിമരിച്ചു
Pulamanthole vaarttha
മലപ്പുറം: മലപ്പുറത്ത് സഹോദരങ്ങളായ വിദ്യാർഥികൾ കുളത്തിൽ മുങ്ങിമരിച്ചു.
മലപ്പുറം അരീക്കോട് കാവനൂർ കിളിക്കല്ലിങ്ങലിൽ സഹോദരങ്ങളായ രണ്ട് പിഞ്ചു വിദ്യാർത്ഥികളാണ് വീട്ടുപറമ്പിലെ കുളത്തിൽ മുങ്ങിമരിച്ചത്. കിളിക്കല്ലിങ്ങൽ ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർത്ഥിനി അഫിയ, മൂന്നാം ക്ലാസ് വിദ്യാർത്ഥി അഫ്നാൻ എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികൾ തൊട്ടടുത്തുള്ള കുളത്തിൽ കൈകാലുകൾ കഴുകാനും കുളിക്കാനുമായി പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കുട്ടികളെ കാണാതിരുന്നതിനെ തുടർന്ന് പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിനുള്ളിൽ നിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. ഉടൻ തന്നെ അരീക്കോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.കുരുന്നുകളുടെ അകാല വേർപ്പാടിൽ നാടാകെ ഞെട്ടലിലാണ്
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved