സമൃദ്ധിയുടെ നിറയുത്സവത്തിന് ഹംസയുടെ പൊൻകതിരുകൾ

Pulamanthole vaarttha
പെരിന്തൽമണ്ണ : ക്ഷേത്രങ്ങളിൽ നാളെ നടക്കുന്ന സമൃദ്ധിയുടെ നിറ ഉത്സവത്തിന് ഹംസയുടെ പൊൻകതിരുകളെത്തി. കഴിഞ്ഞ 50 വർഷത്തോളമായി ജില്ലയിലും കോഴിക്കോടും, പാലക്കാടും ഉൾപ്പെടെ 110 ഓളം ക്ഷേത്രങ്ങളിൽ രാമപുരം സ്വദേശി ആലിക്കൽ ഹംസയാണ് നെൽക്കതിരുകൾ എത്തിക്കുന്നത്. 23 വയസ്സിൽ തുടങ്ങിയ കതിർ സമർപ്പണം 73-ലും ഒരു നിയോഗം പോലെ തുടരുന്നു.
1974 ൽ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേക്കാണ് നിറയുത്സവത്തിന് നെൽക്കതിരുകൾ നൽകിയായിരുന്നു തുടക്കം. ക്ഷേത്രത്തിലേക്ക് നാളികേരം നൽകിയിരുന്ന ഹംസയോട് ക്ഷേത്രം ഭരണാധികാരികൾ നെൽക്കതിർ ലഭിക്കാനുള്ള ക്ഷാമത്തെ കുറിച്ച് അറിയിച്ചതോടെ അത് ഹംസ സന്തോഷപൂർവം ഏറ്റെടുക്കുകയായിരുന്നു.
10 ചുരുട്ടാണ് ആ വർഷം എത്തിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി കൊല്ലങ്കോട് നിന്നാണ് ഹംസ നെൽക്കതിരുകൾ എത്തിക്കുന്നത്. ആദ്യം നെൽക്കതിരുകൾ എത്തിച്ചു നൽകുക അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി സന്നിധിയിൽ. ആ പതിവ് ഇത്തവണയും തെറ്റിച്ചിട്ടില്ല. കർക്കടക മാസത്തിലെ കറുത്തവാവ് കഴിഞ്ഞ് ആദ്യം വരുന്ന ഞായറാഴ്ചയാണ് നിറ ഉത്സവം. വ്യാഴാഴ്ചയാണ് ഹംസ കതിർക്കറ്റകൾ എത്തിക്കുക. വെള്ളി, ശനി ദിവസങ്ങളിലായി വിവിധ ക്ഷേത്രങ്ങളിൽ വിതരണം നടത്തും. ഓരോ ക്ഷേത്രങ്ങളിലേക്കും നേരിട്ടെത്തിക്കും. ഭാര്യ ആയിഷയും എല്ലാ സഹായങ്ങളും നൽകും. വിദേശത്ത് ജോലി ചെയ്യുന്ന മക്കളായ അബ്ദുൽ സലീമും ഷുഹൈബും മകൾ സലീനയും ഹംസയ്ക്ക് പൂർണ പിന്തുണയേകുന്നുണ്ട്.
നിറയുത്സവത്തിനു ക്ഷേത്ര ങ്ങളിലേക്കു നൽകാനുള്ള നെൽക്കതിരുകളുമായി ആലിക്കൽ ഹംസ.
റിപ്പോര്‍ട്ട് : മണികണ്ഠൻ കൊളത്തൂർ (മലയാള മനോരമ)
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved