മൂർക്കനാട് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് ബാങ്ക് സെക്രട്ടറിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം തുടങ്ങി
Pulamanthole vaarttha
ക്രമക്കേട് കമ്പ്യൂട്ടറിൽ ബാക്ക് സൈറ്റ് ലോഗിൻ ചെയ്തല്ല
കൊളത്തൂർ : മൂർക്കനാട് സഹകരണ ബാങ്കിലെ സെക്രട്ടറി എം.കെ. ഉമറുദ്ദീനെ ബുധനാഴ്ചയാണ് കോടതി കൊളത്തൂർപൊ ലീസിന് കസ്റ്റഡിയിൽ നൽകിയത്. കൊളത്തൂർ എസ്.ഐയുടെ നേതൃത്വത്തിൽ ബാങ്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സഹകരണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ നൽകിയ അന്വേഷണറിപ്പോർട്ടിലെവിവരങ്ങളുടെ കൃത്യത പൊലീസ് ഉറപ്പുവരുത്തി. വ്യാഴാഴ്ച കൂടി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജറാക്കും.

മൂർക്കനാട് സഹകരണ ബാങ്കിൽ പുതുതായി കണ്ടെത്തിയ വായ്പ ക്രമക്കേട് കമ്പ്യൂട്ടറിൽ ബാക്ക് സൈറ്റ് ലോഗി ചെയ്ത് നടത്തിയതാണെന്ന വാദം വസ്തുത വിരുദ്ധമാണെന്ന് സ ഹകരണ ഉദ്യോഗസ്ഥരും ബാങ്ക് അധികൃതരും അറിയിച്ചു. മേയ് 12. 16 തീയതികളിൽ സഹകരണ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേട് കമ്പ്യൂട്ടറിൽ ബാക്ക് സൈറ്റ് ലോഗിൻ ചെയ്തുള്ളതല്ല. രണ്ട് കേസാണ് വായ്പ ക്രമക്കേട് സംബന്ധിച്ചു ള്ളത്. സെക്രട്ടറി രസീതില്ലാതെ പണം നൽകിയ പരാതിയാണ് നിലവിൽ പൊലീസിൽ നൽകിയത്.

അതേ സമയം വിജിലൻസ് അന്വേഷണം നടത്തുന്ന ഒന്നാമത്തെ കേസ് കമ്പ്യൂട്ടറിൽ ബാക്ക് സൈറ്റ് ലോഗിൻ ചെയ്തതാണ്. ഇതുസംബന്ധിച്ച നടപടി പുരോഗതിയിലാണ്

ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved