ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടി: മലപ്പുറം ജില്ല പഞ്ചായത്ത് അംഗമായ ലീഗ് നേതാവിന് സസ്പെന്ഷന്
Pulamanthole vaarttha
മലപ്പുറം: ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണം ഉയര്‍ന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ മുസ് ലിം ലീഗ് നടപടി. മക്കരപറമ്പ് ഡിവിഷനില്‍ നിന്നുള്ള ജില്ല പഞ്ചായത്ത് അംഗം ടി.പി. ഹാരിസിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
ഹാരിസ് നിലവില്‍ യൂത്ത് ലീഗ് ജില്ല ജോയിന്റ് സെക്രട്ടറിയാണ്. ജില്ല പഞ്ചായത്ത് പദ്ധതികളില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. പണം തട്ടിയ സംഭവത്തില്‍ പൊലീസില്‍ ആരും പരാതി നല്‍കിയിട്ടില്ല. പ്രശ്ന പരിഹാരത്തിനായി പാര്‍ട്ടിക്കുള്ളില്‍ ശ്രമം നടക്കുന്നതായാണ് വിവരം

തിരൂർ : തിരൂരിൽ നിക്കാഹ് കഴിഞ്ഞ് വധുവിന്റെ വീട്ടിലെത്തിയ നവവരൻ മണിയറയിലെ ബാത്ത്റൂമിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. തവനൂർ...
ടെഹ്റാൻ: ഇറാനിൽ യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് കൂട്ടസംസ്കാരം. തെക്കൻ ഇറാനിലെ മിനാബിലെ ഗേൾസ് എലമെന്ററി...
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
© Copyright , All Rights Reserved