കുവൈത്തില്‍ വിഷമദ്യദുരന്തം; 10 പ്രവാസികള്‍ മരിച്ചു; മദ്യം കഴിച്ചവരില്‍ മലയാളികളും

Pulamanthole vaarttha
മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന
കുവൈത്ത് സിറ്റി : സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര് മരിച്ചു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര് ആശുപത്രിയിലാണെന്നാണ് അറിയുന്നത്. കാഴ്ച്ച നഷ്ടപ്പെട്ടും കിഡ്നി തകരാറിലായുമാണ് നിരവധി പേര് ആശുപത്രിയിലുള്ളത്. കുവൈത്തിലെ ജലീബ് ശുവൈഖ് ബ്ലോക്ക് ഫോറിലെ അനധികൃത മദ്യവില്‍പ്പന കേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ മദ്യം വാങ്ങിയതെന്നാണ് അറിയുന്നത്. ഫര്‍വാനിയ, അബാസാനിയ എന്നിവിടങ്ങളിലെ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അഹമദി ഗവര്‍ണറേറ്റിലും നിരവധി പേര് ആശുപത്രിയിലാണ്. അഹമദി ഗവണറേറ്റിലെ വിവിധയിടങ്ങളിലാണ് ദുരന്തമുണ്ടായത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് ഇവരിൽ പലരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ഇതുവരെ പത്തുപേർ മരിച്ചുവെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവരിൽ ഏറെയും പ്രവാസികളാണ്.
കുവൈത്തിൽ പലയിടങ്ങളിലായി ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചു. എന്താണ് സംഭവം എന്ന് അന്വേഷിച്ചതോടെയാണ് വ്യാജമദ്യദുരന്തമാണ് വ്യാജമദ്യദുരന്തമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്ന് വ്യക്തമായത്. ജലീബ് ബ്ലോക്ക് ഫോറിൽ ഉണ്ടാക്കിയ മദ്യം ഇവർ വാങ്ങിക്കഴിച്ചിരുന്നുവെന്നാണ് വിവരം. ഈ മദ്യത്തിൽ വിഷം കലർന്നിട്ടുണ്ടെന്നാണ് സൂചന പലയിടങ്ങളിലുള്ള ലേബർ ക്യാമ്പിൽനിന്നുള്ളവരാണ് ദുരന്തത്തിനിരയായത്. നിലവിൽ പതിനഞ്ചോളം പേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പത്തുപേരാണ് മരിച്ചത്. ഇവർ എല്ലാവരും പ്രവാസികളാണ്. അതേസമയം, എവിടെനിന്നുള്ളവരാണ് മരിച്ചവർ എന്നകാര്യത്തിൽ ഇതുവരെ വ്യക്തതയില്ല
. മരിച്ചവരിൽ മലയാളികളും മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന വ്യാജമദ്യം കഴിച്ച് ആശുപത്രിയിൽ കഴിയുന്ന പലരുടേയം കാഴ്ച നഷ്ടപ്പെട്ടതായാണ് അധികൃതർ വ്യക്തമാക്കുന്നത്. ചിലരുടെ കിഡ്നിയ്ക്ക് പ്രശ്നമുണ്ടെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യത്തിന്റെ സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചു. ദുരന്തത്തിന് ഇരയായവരേക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മദ്യനിരോധനമുള്ളതിനാല്‍, വ്യാജമദ്യം വാറ്റി വില്‍ക്കുന്ന നിരവധി കേന്ദ്രങ്ങള്‍ കുവൈത്തിലുണ്ട്. കഴിഞ്ഞ ദിവസവും ഇതിന്നായി ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തി നിരവധി വ്യാജ മദ്യവില്‍പ്പനക്കാരെ പിടികൂടിയിരുന്നു. ഒരു ഷിപ്പിംഗ് കണ്ടെയ്നറില്‍ ഒളിപ്പിച്ച ഇറക്കുമതി ചെയ്ത മദ്യം കടത്താനുള്ള ശ്രമം കുവൈത്ത് അധികൃതര്‍ പരാജയപ്പെടുത്തിയത് കഴിഞ്ഞയാഴ്ച്ചയാണ്. മദ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളാണ് അറസ്റ്റിലായത്. കുവൈത്തിലെ ഷുഐബ പോര്‍ട്ടില്‍ ഒരു ഗള്‍ഫ് രാജ്യത്ത് നിന്ന് എത്തിയ കണ്ടെയ്നര്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വളരെ വിദഗ്ധമായി രഹസ്യ അറയില്‍ ഒളിപ്പിച്ച മദ്യക്കുപ്പികള്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോളുമായി ഏകോപിച്ച് കണ്ടെയ്നര്‍ സ്വീകരിക്കാനെത്തിയവരെ പിടികൂടുകയായിരുന്നു. ഹനീഫ മുളേരി നാടു വെലൈലി, പണിക വീട്ടില്‍ ജവാര്‍ ജാസര്‍ എന്നീ രണ്ട് പേരെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കരുതപ്പെടുന്ന സഹീര്‍ എന്ന വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. പ്രതികളെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.