കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്സായ അമീനയുടെ മരണം; മുൻ മാനേജർക്കെതിരെ പരാതി
Pulamanthole vaarttha
കുറ്റിപ്പുറം: അമീനയുടെ മരണത്തിൽ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ മുൻ മാനേജർക്കെതിരേ പൊലിസിൽ പരാതി.

കുറ്റിപ്പുറം അമാന ആശുപത്രി യിലെ നഴ്സ് മരിച്ച സംഭവത്തിലാണ് മുൻ ജനറൽ മാനേജറായിരുന്ന എൻ. അബ്ദുൽറഹ്മാനെതിരേയും ആശുപത്രി മാനേജ്മെന്റിനെതിരേയും നഴ്സുമാരും വിവിധ ജീവനക്കാരും ഇന്നലെ കുറ്റിപ്പുറം പൊലിസിൽ പരാതി നൽകിയത്.

പത്തോളം പേരാണ് നിലവിൽ പൊലിസിൽ പരാതി നൽകിയിരിക്കുന്നത്. മാനേജറായിരുന്ന അബ്ദുൽറഹ്മാൻ മാനസികമായി പീഡിപ്പിച്ചിരുന്നതായും ഇയാളുടെ സമ്മർദ്ദം സഹിക്കാൻ കഴിയാതെയാണ് സ്ഥാപനത്തിൽ നിന്ന് നിരവധി നഴ്സുമാർ അടക്കമുളള ജീവനക്കാർ ജോലി രാജിവച്ചെന്നും നിലവിൽ ജോലി ചെയ്യുന്നവർ കടുത്ത മാനസിക പീഡനം അനുഭവിക്കുന്നതായും പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.അമീനയുടെ മരണത്തിൽ പൊലിസ് സ്വമേധയ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൊലിസ് അന്വേഷണം ആരംഭിച്ചതോടെ ആരോപണ വിധേയനായ അബ്ദുൽറഹ്മാൻ ഒളിവിൽപോയതായാണ് വിവരം. കഴിഞ്ഞ ദിവസം നഴ്സുമാരിൽ നിന്നും മറ്റും പൊലിസ് മൊഴിയെടുത്തിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കോതമംഗലം സ്വദേശി അമീന അമിത അളവിൽ മരുന്നുകൾ കഴിച്ച് മരിച്ചത്.
തിരൂർ : തിരൂരിൽ നിക്കാഹ് കഴിഞ്ഞ് വധുവിന്റെ വീട്ടിലെത്തിയ നവവരൻ മണിയറയിലെ ബാത്ത്റൂമിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. തവനൂർ...
ടെഹ്റാൻ: ഇറാനിൽ യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് കൂട്ടസംസ്കാരം. തെക്കൻ ഇറാനിലെ മിനാബിലെ ഗേൾസ് എലമെന്ററി...
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
© Copyright , All Rights Reserved