കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് പദവിയിലേക്ക് :മലപ്പുറം ജില്ല കളക്ടർ സന്ദർശനം നടത്തി
Pulamanthole vaarttha
കൂട്ടായി: അന്താരാഷ്ട്ര നിലവാരത്തിലുള്ള ‘ബ്ലൂ ഫ്ലാഗ്’ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്ന കൂട്ടായി ബീച്ച് മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ സന്ദർശിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ ജില്ലയിലെ തീരദേശ ടൂറിസത്തിന് വലിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിൽ നിലവിൽ 13 ബീച്ചുകൾക്കാണ് ബ്ലൂ ഫ്ലാഗ് അംഗീകാരമുള്ളത്. 14-ാമത്തെ ബ്ലൂ ഫ്ലാഗ് പദവിയിലേക്ക് കൂട്ടായി ബീച്ചിനെ ഉയർത്തുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കേരളത്തിൽ നിലവിൽ രണ്ട് ബീച്ചുകൾക്ക് ഈ അംഗീകാരമുണ്ട്. പദ്ധതിയുടെ മുന്നോടിയായുള്ള ജലപരിശോധന ഇതിനകം പൂർത്തിയായി. ബീച്ചിൽ ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടികളും വേഗത്തിൽ പുരോഗമിക്കുകയാണ്. കടലുണ്ടി മുതൽ പൊന്നാനി വരെ നീണ്ടുകിടക്കുന്ന മലപ്പുറം ജില്ലയിലെ തീരദേശ ടൂറിസം സാധ്യതകൾക്ക് പദ്ധതി വലിയ ഉണർവ് നൽകും. പ്രദേശവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഹോംസ്റ്റേകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി വരുമാന വർധനവിനും പ്രാദേശിക ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണനം ചെയ്യുന്നതിനും പദ്ധതി വഴിയൊരുക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് പരിസ്ഥിതി സൗഹൃദമായ രീതിയിൽ പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

ഡിടിപിസി സെക്രട്ടറി വിപിൻ ചന്ദ്ര, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, സീനിയർ സൂപ്രണ്ട് കലക്ടറേറ്റ് സൗമ്യ, ലോ ഓഫീസർ ലേഖ, പടിഞ്ഞാറേക്കര ടൂറിസം ബീച്ച് മാനേജർ സലാം താണിക്കാട്, വരുൺ വണ്ടൂർ, വാർഡ് മെമ്പറും മംഗലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ നൗഷാബി കുറ്റിക്കാട് തുടങ്ങിയവർ കലക്ടറെ അനുഗമിച്ചു.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved