മോഷണം തടയാൻ പോലീസിന്റെ ക്ലാസ്, കേട്ടിരുന്നത് സാക്ഷാൽ കള്ളൻ, സംശയംതോന്നി പൊക്കിയപ്പോൾ മോഷണമുതൽ കൈയിൽ
Pulamanthole vaarttha
തൃശ്ശൂർ :റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പോലീസും ആർ.പി.എഫും ചേർന്ന് യാത്രക്കാർക്കായി മോഷണത്തിനെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തുന്നതിനിടെ കള്ളൻ തന്നെ പിടിയിലായി. മലപ്പുറം തിരൂർ സ്വദേശിയായ സൂഫിയാൻ ആണ് ഉദ്യോഗസ്ഥരുടെ തന്ത്രപരമായ നീക്കത്തിലൂടെ പിടിയിലായത്. കഴിഞ്ഞ ദിവസം
തൃശ്ശൂർ സ്റ്റേഷനിൽ ബോധവൽക്കരണ ക്ലാസ് പുരോഗമിക്കുന്നതിനിടെ സംശയാസ്പദമായ രീതിയിൽ മാറിനിൽക്കുകയായിരുന്ന ഇയാളെ പോലീസും ആർ.പി.എഫും ചേര്‍ന്ന് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇയാളുടെ പക്കൽ യാത്രാരേഖകളോ ടിക്കറ്റോ ഇല്ലെന്ന് വ്യക്തമായി. ശരീരപരിശോധനയിൽ ഇയാളിൽ നിന്ന് രണ്ട് വിലകൂടിയ സ്മാർട്ട്ഫോണുകൾ കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ, കണ്ടെത്തിയ ഫോണുകളിലൊന്ന് അതേ ട്രെയിനിൽ തൃശൂരിൽ ഇറങ്ങിയ പാലക്കാട് സ്വദേശിയായ യാത്രക്കാരന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളിൽ നിന്ന് മോഷണം പോയ ഫോണാണ് ഇതെന്നും കണ്ടെത്തി. പിടിയിലായ സൂഫിയാൻ വധശ്രമം ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved