കുന്നംകുളത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ കുട്ടികൾ പാറക്കുളത്തിൽ വീണു മരിച്ചു
Pulamanthole vaarttha
കുന്നംകുളം : പന്തല്ലൂരിൽ സഹോദരിമാർ പാറക്കുളത്തിൽ വീണു മരിച്ചു. മടപ്പാത്ത് അഷ്കറിന്റെ മക്കളായ ഹഫ്നത്ത്, മഷീദ എന്നിവരാണ് മരിച്ചത്. ഹസ്നത്തിന് 13 വയസ്സും മഷിദയ്ക്ക് 9 വയസ്സുമാണ് പ്രായം. പന്തല്ലൂർ ക്ഷേത്രത്തിന് പുറകുവശത്തുള്ള പാടത്തെ പാറക്കുളത്തിൽ ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്.

കുട്ടികൾ അപകടത്തിൽ പെട്ട പാറക്കുളം
വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പിതാവിനോടൊപ്പം അടുത്തുള്ള കല്യാണ മണ്ഡപത്തിലേക്ക് പോയ കുട്ടികൾ കാലിൽ പറ്റിയ ചെളി കഴുകിക്കളയാന്‍ പാറക്കുളത്തിൽ ഇറങ്ങി അപകടത്തിൽ പ്പെടുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് കുട്ടികളെ കരക്കെടുത്ത് ആശുപത്രിയിലെത്തിച്ചത്.മഷിതയുടെ മൃതദേഹം കുന്നംകുളം താലൂക്കാശുപത്രിയിലും,അസ്നത്തിന്റെ മൃതദേഹം മലങ്കര ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved