കുളത്തിൽ മുങ്ങി മരിച്ച സൈനബക്കും മക്കൾക്കും കണ്ണീരോടെ വിട ചൊല്ലി നാട്
Pulamanthole vaarttha
വേങ്ങര: പറപ്പൂർ വീണാലുക്കലിൽ കുളത്തിൽ മു ങ്ങി മരിച്ച മാതാവിനും രണ്ട് മക്കൾക്കും കണ്ണീരി ൽ കുതിർന്ന വിട. തിരൂരങ്ങാടി ഗവ. ആശുപത്രി യിൽ പോസ്റ്റ്മോർട്ടം പൂർത്തീകരിച്ച് തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ പറപ്പൂർ വീണാലുക്കലിൽ എത്തിച്ച പരേതനായ കുമ്മൂറ്റിക്കൽ മൊയ്തീന്റെ ഭാര്യ ചീരങ്ങൻ സൈനബ (56), മക്കളായ മുഹമ്മ ദ് ആശിഖ് (22), ഫാത്തിമ ഫാസില (18) എന്നിവ രുടെ മൃതദേഹങ്ങൾ, അവസാനമായൊന്നു കാ ണാനും അന്ത്യോപചാരമർപ്പിക്കാനും നിരവധി ആളുകളാണ് കാത്തുനിന്നത്.വീണാലുക്കൽ എസ്.ജെ.എം ഓഡിറ്റോറിയത്തി ൽ പൊതുദർശനത്തിനു ശേഷം വീണാലുക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൻ ജനാവലിയു ടെ സാന്നിധ്യത്തിൽ മറവ് ചെയ്തു. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ വീട്ടിൽ നിന്ന് അലക്കാനും കുളിക്കാനുമായി പുറപ്പെട്ട ഉമ്മയും മക്കളും മു ങ്ങി മരിക്കുകയായിരുന്നു.

പറപ്പൂർ വീണാലുക്കൽ താഴേക്കാട്ട്പടിയിൽ വയലിനോടു ചേർന്ന പഞ്ചാ യത്ത് കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു മൂവരും. ഇവരുടെ കൂടെ പോവാതിരുന്ന ഇളയ മ കൻ മുഹമ്മദ് ഫാസിൽ (19) മാത്രമാണ് ഇനിയീ കുടുംബത്തിൽ അവശേഷിച്ചത്. മണ്ണാർക്കാട് യ തീംഖാനയിൽ ഒമ്പതാം ക്ലാസിൽ പഠിച്ചുകൊണ്ടി രിക്കെ പഠനം നിർത്തി പറപ്പൂരിൽ ഉമ്മയുടെ കൂ ടെ നിൽക്കുകയായിരുന്നു ഫാസിൽ. ഉമ്മയും സ ഹോദരങ്ങളും ജീവിതത്തിൽ നിന്ന് യാത്ര പറഞ്ഞ തോടെ കുട്ടിയുടെ സംരക്ഷണം ബന്ധുക്കൾ ഏ റ്റെടുക്കുമെന്നറിയുന്നു
കണ്ണീർക്കടലായി താഴെക്കാട്ടുകുളം ഗ്രാമം : പൗരസമിതി നൽകിയ വീട്ടിൽ നിന്നും ആ കുടുംബം യാത്രയായി; മൂന്ന് മക്കളിൽ ഇനി ഒരാൾ മാത്രം ബാക്കി....
വസ്തുത വിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമത്തിൽ നടത്തിയതെന്നും ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്നും ബന്ധുക്കൾ...
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
© Copyright , All Rights Reserved