കേരളോത്സവ നടത്തിപ്പ്; പുലാമന്തോൾ പഞ്ചായത്തിൽ വൻ അഴിമതിയെന്ന് മുസ്ലിം ലീഗ്

Pulamanthole vaarttha
പുലാമന്തോൾ: പുലാമന്തോൾ പഞ്ചായത്ത് കേരളോത്സവ നടത്തിപ്പിൽ അഴിമതി നടത്തിയതായി പഞ്ചായത്ത് യൂത്ത് ലീഗ് ആരോപിച്ചു. കേരളോത്സവം 2023-24 നടത്തിപ്പിന് സ്പോൺസർമാർ ഒന്നും തന്നെ ലഭിച്ചിരുന്നില്ല ആയതിനാൽ സ്പോൺസർഷിപ് തുക ഒന്നും തന്നെ ഇല്ലാ എന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത് എന്നാൽ നിരവധി സ്ഥാപനങ്ങളുടെ സ്പോൺസർ ഷിപ്പിലാണ് കേരളോത്സവം നടത്തിയത് എന്ന് തെളിവ് സഹിതം യൂത്ത് ലീഗ് പറയുന്നത്. പരിപാടിയുടെ നടത്തിപ്പിനായി സ്ഥാപിച്ച ഫ്ലക്സുകളിലും വിജയികൾക്ക് നൽകിയ ട്രോഫികളിലും മറ്റും നിരവധി സ്പോൺസർമാരുടെ പേരുകൾ കാണിച്ചിട്ടുമുണ്ട്.
ആകെ ഒരു ലക്ഷത്തി അമ്പതിനായിരം രൂപയാണ് കേരളോത്സവത്തിന്റെ നടത്തിപ്പിന് വേണ്ടി വകയിരുത്തിയിരുന്നത് അതിൽ 149810 രൂപ ചിലവ് വന്നതായും കാണിക്കുന്നുണ്ട്. എന്നാൽ പഞ്ചായത്ത് തന്നെ സ്ഥാപിച്ച പരിപാടിയുടെ പോസ്റ്ററുകളിലും ഫ്ലക്സുകളിലും ട്രോഫികളിലും പ്രിന്റ് ചെയ്തു കാണിക്കുന്ന സ്പോൺസർമാർ നൽകിയ തുകകളെ കുറിച്ചു ഒന്നും പഞ്ചായത്തിന്റെ കണക്കിൽ കാണിക്കുന്നില്ല വിവരാവകാശ രേഖയിലും പറയുന്നില്ല. ആ പണം എന്ത് ചെയ്തു എന്ന് യൂത്ത് ലീഗ് കമ്മിറ്റി ചോദിച്ചു.ഈ വിഷയത്തിൽ കൃത്യമായ കണക്ക് കാണിക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രസ്തുത വിഷയം ഉയർത്തിപിടിച്ചും മറ്റു പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതകൾക്കെതിരെയും സെപ്റ്റംബർ 3ാം തിയതി പുലാമന്തോൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
ലൈഫ് മിഷൻ ഭവന പദ്ധതി തെരുവ് വിളക്കുകളുടെ മൈന്റ്നൻസ് തുടങ്ങിയ കാര്യങ്ങളിലും സുധാര്യതയില്ലെന്നും യൂത്ത് ലീഗ് പറയുന്നു. Mla അനുവദിച്ച മിനിമാസ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനു അനുവാദം നൽകാതെ പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയം കളിക്കുക യാണെന്നും നേതാക്കൾ പറഞ്ഞു. ഈ വിഷയങ്ങൾ എല്ലാം ഉന്നയിച്ചു കൊണ്ട് വരുന്ന 3ാം തിയതി രാവിലെ 10 മണിക്ക് നടത്താൻ ഉദ്ദേശിക്കുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കണമെന്ന് കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ബഷീർ വാഫി പഞ്ചായത്ത് നേതാക്കളായ റിയാസ് കട്ടുപ്പാറ, നാഫി വളപുരം, ആഷിക് കുരുവമ്പലം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved