നിമിഷപ്രിയയുടെ കേസിൽ ഇടപെട്ടതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ ചിലർ ശ്രമിച്ചു -കാന്തപുരം
Pulamanthole vaarttha
പാലക്കാട് : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ പ്രശ്നത്തിൽ ഇടപെട്ടപ്പോൾ ക്രെഡിറ്റ് സ്വന്തമാക്കാൻ ചിലർ ശ്രമിച്ചുവെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. എന്നാൽ, താൻ ക്രെഡിറ്റ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ (എസ്എസ്എഫ്) കേരള സാഹിത്യോത്സവിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വധശിക്ഷ തീരുമാനിച്ച് അവസാനനിമിഷമാണ് ഇടപെട്ടത്. തുടർന്ന് ശിക്ഷ നീട്ടിവെച്ചു. ഭൂരിപക്ഷമാളുകളും ഇടപെടൽ സ്വാഗതം ചെയ്തെങ്കിലും ചിലർ മാത്രം ക്രെഡിറ്റാണ് ആഗ്രഹിച്ചതെന്ന് കാന്തപുരം കൂട്ടിച്ചേർത്തു. മറ്റു മതങ്ങളെയും ചേർത്തുനിർത്താനാണ് ഇസ്ലാം പറയുന്നത്. പലസ്തീനിൽ ഭക്ഷണത്തിനായി ഒരുപാടുപേർ കാത്തുനിൽക്കുമ്പോൾ ഇസ്രായേൽ അവരുടെമേൽ ആക്രമണം നടത്തുന്ന ക്രൂരതയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലസ്തീനിൽ ഇസ്രായേൽ സ്ത്രീകളെയും കുട്ടികളെയും വയോജനങ്ങളെയുമടക്കം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇതിൽ മറ്റ് രാഷ്ട്രങ്ങൾ ഇടപെടാത്തത് എന്തുകൊണ്ടെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനിലെ ജനങ്ങൾക്കുവേണ്ടി തിങ്കളാഴ്ച പ്രാർത്ഥനയോടെ വ്രതമനുഷ്ഠിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. എസ്എസ്എഫ് സംസ്ഥാനപ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ അധ്യക്ഷനായി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, മാരായമംഗലം അബ്ദുറഹ്മാൻ, കൊമ്പം കെ.പി. മുഹമ്മദ് മുസ്ലിയാർ, ദിൽഷാദ് അഹ്മദ് കശ്മീർ, എൻ.കെ. സിറാജുദ്ദീൻ, ഉമർ ഓങ്ങല്ലൂർ, കെ.വി. സിദ്ധിഖ്, അബ്ദുറഷീദ്, ടി. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. രാവിലെ നടന്ന യോഗം കന്നഡ സാഹിത്യകാരൻ വിവേക് ഷാൻബാഗ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ കെ.പി. രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണൻ, സയ്യിദ് മുനീറുൽ അഹ്ദൽ, ജാബിർ കാന്തപുരം, മുഹമ്മദ് അനസ് അമാനി എന്നിവർ സംസാരിച്ചു.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved