മരിക്കാൻ പോവുകയാണെന്ന് വീഡിയോ; തിരൂരിൽ ട്രാൻസ് യുവതി സുഹൃത്ത് താമസിക്കുന്ന വീടിൽ വന്ന് ജീവനൊടുക്കി
Pulamanthole vaarttha
ജീവനൊടുക്കുന്നതിന് മുന്‍പ് ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചിരുന്നു. കമീല തൗഫി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ബുധനാഴ്ച രാവിലെ അഞ്ചോടെ തൗഫീഖിൻ്റെ വീട്ടിൽ പോയി ആത്മഹത്യ ചെയ്യുമെന്ന് വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷമാണ് സംഭവം
തിരൂർ : ട്രാന്‍സ് യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. തിരൂര്‍ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. ഇവരുടെ സുഹൃത്ത് വൈലത്തൂര്‍ സ്വദേശിയാണ്. എന്നാല്‍, ഒഴൂര്‍ കരിങ്കപ്പാറയിലുള്ള സഹോദരന്റെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഈ വീടിന് മുന്നിൽ വാഹനം നിര്‍ത്തിയിടാനായി നിര്‍മിച്ച താത്കാലിക ഷെഡ്ഡിനുള്ളിലാണ് ഇന്ന് രാവിലെ കമീലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിന് മുന്‍പ് ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചിരുന്നു. കമീല തൗഫി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ബുധനാഴ്ച രാവിലെ അഞ്ചോടെ തൗഫീഖിൻ്റെ വീട്ടിൽ പോയി ആത്മഹത്യ ചെയ്യുമെന്ന് വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷമാണ് സംഭവം. തൻ്റെ മരണത്തിന് ഉത്തരവാദി തൗഫീഖ് ആണെന്നും അവൻ്റെ വീടിന് സമീപത്ത് പോയി മരിക്കുമെന്നും വീഡിയോയിൽ പറയുന്നു.ജൂലൈ ഒന്നു മുതലുള്ള ഇവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ മിക്കതും യുവാവുമൊത്തുള്ള വീഡിയോകളും യുവാവിനെ കുറിച്ച് സംസാരിക്കുന്നതുമായ വീഡിയോകളാണ്. ഇവർ പ്രണയ നൈരാശ്യം നേരിട്ടിരുന്നതായും വിവരങ്ങളുണ്ട്.സംഭവത്തില്‍ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved