ഓണം ആഘോഷിക്കാനായി ‘മാവേലി ‘ പറന്നിറങ്ങിയത് ഹെലികോപ്റ്ററിൽ രാമപുരം ജെംസ് കോളേജിലെ ഓണാഘോഷം വേറിട്ടതായി
Pulamanthole vaarttha
രാമപുരം : ജെംസ് കോളേജിലെ ഓണാഘോഷം കളറാക്കാൻ മാവേലി എത്തിയത് ഹെലികോപ്റ്ററിൽ, ഇന്നലെ രാവിലെ 10.15 മണിയോടെ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ മാവേലിയെ വരവേൽക്കാൻ വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന വലിയൊരു സംഘം തടിച്ചുകൂടിയിരുന്നു.
മൂന്നാം വർഷ ബി. കോം വിദ്യാർത്ഥി മുഹമ്മദ് ഷബീബാണ് ‘മാവേലി ‘ വേഷത്തിൽ
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഹെലികോപ്റ്ററിൽ തൃശൂർ ചാലക്കുടിയിൽ നിന്നും പറന്നെത്തിയത് മൂന്നര ലക്ഷംരൂപയാണ് വിദ്യാർത്ഥികൾ ഇതിനായി സമാഹരിച്ചത്.
ഹെലികോപ്റ്റർ രാവിലെ 10:15 ന് ജെംസ് കോളേജിൽ ലാൻഡ് ചെയ്തു,
മാവേലിയുടെ അപ്രതീക്ഷിത രംഗപ്രവേശം ആഘോഷങ്ങൾക്ക് ആവേശം പകർന്നു. തുടർന്ന് വിവിധ കലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ദിവസങ്ങൾക്ക് മുൻപ് ഓണാഘോഷ പരിപാടിയുടെ പേരുപ്രഖ്യാപന ചടങ്ങിന് മാവേലി കുതിരപ്പുറത്താണ് എത്തിയത്. ഇത്തവണ ഹെലികോപ്റ്റർ ഉപയോഗിച്ചത് ആഘോഷങ്ങൾക്ക് കൂടുതൽ കരുത്തേകി.
വീഡിയോ കാണാം
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved