യാത്രക്കാർക്ക് നോമ്പ് തുറയൊരുക്കി സ്വകാര്യ ബസ് ജീവനക്കാരുടെ മാതൃക

Pulamanthole vaarttha
മഞ്ചേരി : നോമ്പ് തുറയുടെ നേരത്ത് ബസിലുള്ളവർക്കെല്ലാം നോമ്പ് തുറയൊരുക്കി മാതൃകയാവുകയാണ് എടത്തനാട്ടുകര-മഞ്ചേരി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഇൻശാസ് എന്ന സ്വകാര്യ ബസ് ജീവനക്കാർ മഗ്രിബ് ബാങ്ക് വിളിക്കാൻ സമയമാകുന്നതോടെയാണ് ബസ് കണ്ടക്ടർ തന്റെ കാർത്തവ്യമായി എല്ലാ യാത്രക്കാരുടെയും കയ്യിൽ നോമ്പ് തുറക്കാനുള്ള ഒരു കുപ്പി വെള്ളവും കുറച്ചു പഴങ്ങളും എണ്ണപ്പലഹാരങ്ങളും അടങ്ങുന്ന ഒരു കവറുമായി എത്തുന്നത് ചിലസമയങ്ങളിൽ 50 ഓളം പേര് വരെ ബസിലുണ്ടാകാറുണ്ടെങ്കിലും ആരെയും നിരാശരാക്കാതെ നോമ്പ് തുറവിഭവങ്ങൾ തീർത്തും സൗജന്യമായി യാത്രക്കാർക്ക് യാത്രക്കിടയിൽ വിതരണം ചെയ്യുന്ന ബസ് ജീവനക്കാരെ യാത്രക്കാരടക്കം അഭിനന്ദിക്കുകയും ചെയ്യാറുണ്ട് .
കഠിന ചൂടിൽ തങ്ങളുടെ യാത്രസമയത്ത് നോമ്പ് തുറയെപ്പറ്റി ആശങ്ക പെടുന്നവർക്ക് ചെറുതല്ലാത്ത ആശ്വാസമാണ് ജീവനക്കാരുടെ ഈ സൽപ്രവൃത്തിയെന്നാണ് യാത്രക്കാരുടെ അഭിപ്രായം . “നോമ്പ് തുറ സൗകര്യം ലഭ്യമാണ്” എന്ന ഒരു ബോർഡും ബസിൻറെ മെയിൻ ഗ്ലാസിൽ ഒട്ടിച്ചാണ് ബസ് സർവീസ് നടത്തുന്നത് . കളക്ഷനിലുളള ഏറ്റക്കുറവുകൾ നോക്കാതെ യാത്രക്കാർക്ക് വേണ്ടി 30 ദിവസത്തെ നോമ്പുകാലത്ത് സ്വന്തം പോക്കറ്റിൽ നിന്ന് പണം ഇറക്കി ഇത്രയൊക്കെ ചെയ്യുന്ന #INSHAS_TRANSPORT എന്നും ജനഹൃദയങ്ങളിൽ തന്നെയാണെന്ന് യാത്രക്കാർ അഭിപ്രായപ്പെടുന്നു .
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved