ഗുജറാത്തില്‍ പാലം തകര്‍ന്ന് നദിയില്‍ വീണു,ഒമ്പത് പേര് മരിച്ചു

Pulamanthole vaarttha
മരണ സംഖ്യ കൂടുമെന്ന് ആശങ്ക നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ വീണു
അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്നുവീണ് ഒമ്പത് പേര് മരിച്ചു. വഡോദര ജില്ലയിലെ പാദ്രയില്‍ മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണു. രണ്ട് ട്രക്കുകള്‍, ഒരു എസ് യു വി, ഒരു പിക്കപ്പ് വാന്‍, ഒരു ഓട്ടോറിക്ഷ എന്നിവ നദിയിലേക്ക് വീണതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ തിരക്കേറിയ സമയത്തായിരുന്നു അപകടം.ഇതുവരെ ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പത്തോളംപേരെ രക്ഷപ്പെടുത്തിയതായും വഡോദര പോലീസ് സൂപ്രണ്ട് രോഹന് ആനന്ദ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളും തിരച്ചിലും തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.വഡോദര ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും പോലീസും അഗ്നി-രക്ഷാ സേനാ സംഘങ്ങളും ഒപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. മുങ്ങിയ വാഹനങ്ങള്‍ വീണ്ടെടുക്കാന്‍ ക്രെയിനുകള്‍ എത്തിച്ചിട്ടുണ്ട്. പാലത്തിന്റെ ശോച്യാവസ്ഥയും അറ്റകുറ്റപ്പണികളിലെ പ്രശ്നങ്ങളുമാണ് സംഭവത്തിന് കാരണമെന്ന് ഒരു ഉദ്യോഗസ്ഥന് വ്യക്തമാക്കി.പാലം തകര്‍ന്ന സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവര്‍ക്ക് പ്രധനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved