ഇന്ത്യക്ക് നന്ദി…! ആതിഥേയത്വവും മഹത്തരം…ബ്രിട്ടീഷ് എഫ്-35 വിമാനം യു.കെയിലേക്ക് മടങ്ങി

Pulamanthole vaarttha
തിരുവനന്തപുരം: ഒരുമാസത്തിലധികമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35ബി യുദ്ധവിമാനം രാജ്യം വിട്ടു. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇന്നലെ പരീക്ഷണ പറക്കല്‍ നടത്തി പ്രവര്‍ത്തന ക്ഷമത ബോധ്യപ്പെട്ടതോടെയാണ് വിമാനം യു.കെയിലേക്ക് പറന്നത്. തിരുവനന്തപുരത്ത് നിന്ന് നേരെ ഓസ്ട്രേലിയയിലേക്കാണ് പോവുക. അവിടെനിന്ന് പിന്നീട് യു.കെയിലേക്ക് പോകും .ചൊവ്വാഴ്ച്ച രാവിലെ 10.45 ഓടെയായിരുന്ന വിമാനം ടേക്ക് ഓഫ് ആയത്. ഓസ്ട്രേലിയയിലെ ഡാർവിൻ വിമാനത്താവളത്തിലേക്കാണ് വിമാനം പോയതെന്ന് വിമാനത്താവള അധിക്യതർ പറഞ്ഞു. ക്യാപ്റ്റർ മാർക്ക് ആണ് വിമാനത്തെ ഇവിടെ നിന്ന് പറത്തിക്കൊണ്ടുപോയത്. രാവിലെ 9.30 ഓടെവിമാനതാവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവറിൻ്റെ അനുമതിയും ലഭ്യമാക്കിയ ശേഷമായിരുന്നു ക്യാപ്ടർ മാർക്ക് വിമാനം ടേക്ക് ഓഫ് ചെയ്ത് ഇവിടം വിട്ടത്.ബ്രിട്ടണിൻ്റെ അഭിമാനമായ എഫ് 35 ബി ക്ക് ഇവിടെ ആതിഥേയത്വം നൽകിയതിനു പുറമേ തൻ്റെ സുഹൃത്തു ക്കൾക്കും വേണ്ട എല്ലാ സൗകര്യമൊരുക്കിയതിന് ക്യാപ്ടർ മാർക്ക് നന്ദി പറഞ്ഞു രാവിലെ വിമാനത്തിൽ കയറുന്നതിന് മുൻപ് വിമാനത്തെ അറ്റകുറ്റ പണിക്കായി ഹാങ്ങറിൽ എത്തിച്ചിരുന്ന ബേർഡ് എന്ന കമ്പനിയുടെ ജിവനക്കാർക്കും ക്യാപ്ടൻ തൻ്റെ സല്യൂട്ട് നൽകി.
” ഇന്ത്യ നൽകിയ സേവനവും ആതിഥേയത്വവും മഹത്തരം” എന്നാണ് ക്യാപ്ടൻ പറഞ്ഞത് ‘ ജൂൺ 14 രാത്രി 9.30- ന് അറബിക്കടലിലെ സൈനിക അഭ്യാസത്തിനിടെ കടലിൽ നങ്കൂരമിട്ടിരുന്ന ബ്രിട്ടണിൻ്റെ വിമാനവാഹിനി കപ്പലായ എച്ച് എം എസ് എന്ന കപ്പലിൽ ഇറങ്ങാനായി ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് വിമാനത്തിന് ഇറങ്ങാനായിരുന്നില്ല. ഇതേ തുടർന്നാണ് വിമാനത്തെ തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിട്ടത്. വിമാനം 4000 കിലോ ഇന്ധനം നിറച്ച് പുറപ്പെടാൻ തയ്യാറപ്പോഴായിരുന്നു ഹൈഡ്രോളിക് സംവിധാനത്തിനും ഓക്സി ലയറി പവർ യൂണിറ്റിനും തകരാർ ഉള്ളതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കപ്പലിൽ നിന്ന് ഹെലികോപ്ടറിൽ വിദഗ്ധർ എത്തിയിരുന്നുവെങ്കിലും തകരാർ പരിഹരിക്കാൻകഴിഞ്ഞിരുന്നില്ല.തകരാർ പരിഹരിക്കാൻ പറ്റാത്തതിനെ തുടർന്ന് ചാക്കയിലെ ഹാങ്ങർ യൂണിറ്റിലേക്ക് മാറ്റി പരിഹരിക്കുകയായിരുന്നു. തുടർന്ന് വിമാനത്തെ പുറത്തിറക്കി എൻജിൻ്റെ ക്ഷമതയും പരിശോധിച്ച് പറക്കാൻ സജ്മാക്കിയിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച്ച പുറപ്പെട്ടത്. വിമാനത്തിൻ്റെ തകരാർ പരിഹരിക്കുന്നതിന് എത്തിച്ച ഉപകരണങ്ങൾ അടുത്ത ദിവസം എയർബസ് അറ്റ്ലസ് വിമാനത്തിൽ കൊണ്ടുപോകും.
തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത് ദിവസങ്ങളും ആഴ്ചകളും പിന്നിട്ടിട്ടും തിരികെ കൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെ വിമാനത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി കേരള ടൂറിസം പങ്കുവെച്ച ‘എനിക്ക് മടങ്ങേണ്ടാ’ എന്ന പോസ്റ്റ് ജനശ്രദ്ധപിടിച്ചു പറ്റിയിരുന്നു. കേരളത്തിന് അഞ്ച് സ്റ്റാര്‍ റേറ്റിങ് നല്കിയ റിവ്യുവില്‍ ‘തീര്‍ച്ചയായും ശുപാര്‍ശ ചെയ്യുന്നു’ എന്നും പറയുന്നുണ്ട്. പച്ചപ്പ് പശ്ചാത്തലമാക്കി റണ്‍വേയില്‍ നില്ക്കുന്ന എഫ് 35 ബി യുടെ ചിത്രമായിരുന്നു ഉപയോഗിച്ചത്. പിന്നാലെ സമാന രീതിയില്‍എഫ് 35 ബി വിമാനത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ളപല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.