തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങി

Pulamanthole vaarttha
മലപ്പുറം : ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന (എഫ്.എല്‍.സി) ജില്ലാ ഇലക്ഷന് ഓഫീസര്‍ വി.ആര്. വിനോദിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം വെയര്‍ഹൗസിന് സമീപം സജ്ജീകരിച്ച പ്രത്യേക പന്തലിലാണ് ആദ്യഘട്ട പരിശോധന നടന്നത്. 5983 കണ്ട്രോള് യൂണിറ്റും 31273 ബാലറ്റ് യൂണിറ്റുകളും ആണ് ആദ്യഘട്ട പരിശോധനയ്ക്ക് വിധേയമാക്കിയത്. അടുത്തമാസം 25 വരെയാണ് ഫസ്റ്റ് ലെവല്‍ ചെക്കിങ് നടക്കുക. വിവിധ വകുപ്പുകളില്‍ നിന്നായി 125 ഉദ്യോഗസ്ഥരെയും ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ രണ്ട് എഞ്ചിനീയര്‍മാരെയും നിയോഗിച്ചു. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സി. ബിജു, സീനിയര്‍ സൂപ്രണ്ട് അന്‍സു ബാബു, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജിസ്മോന്, ബിനു, ഇലക്ഷന് വിഭാഗം ജീവനക്കാരായ നാരായണന്, അഷ്റഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved