അംഗനവാടിയിൽ നിന്ന് കള്ളൻ മോഷ്ടിച്ചത് 5 ലിറ്റർ വെളിച്ചെണ്ണ

Pulamanthole vaarttha
ചങ്ങനാശേരി∙ അങ്കണവാടിയിൽ വിഭവങ്ങൾ പാചകം ചെയ്യാനായി സൂക്ഷിച്ച 5 ലീറ്റർ വെളിച്ചെണ്ണ മോഷണം പോയി. മാടപ്പള്ളി പഞ്ചായത്തില്‍ പെരുമ്പനച്ചിയിലെ 32–ാം നമ്പർ അങ്കണവാടിയിലാണ് മോഷണം. ഓരോ ലീറ്ററിന്റെ 5 പാക്കറ്റ് ബ്രാൻഡഡ് വെളിച്ചെണ്ണയാണു നഷ്ടമായത്. ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും വിതരണത്തിന് എത്തിച്ച 2.5 കിലോ റാഗിപ്പൊടിയും 4 കിലോ ശർക്കരയും ഇതോടൊപ്പം മോഷണംപോയി.
അമൃതം പൊടിയും നുറുക്കുഗോതമ്പും പയറും ഉഴുന്നും അടക്കം മറ്റു സാധനങ്ങളിൽ കള്ളൻ തൊട്ടതുമില്ല. പ്രത്യേകമുറിയിലാണു സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് സാധനങ്ങൾ സ്റ്റോക്ക് എത്തിച്ചത്.കഴിഞ്ഞ ബുധനാഴ്ച രാവിലെ അങ്കണവാടിയിലെത്തിയ ജീവനക്കാരാണ് പൂട്ടു തകർന്നുകിടക്കുന്നത് കണ്ടത്. അങ്കണവാടിവളപ്പിലുള്ള ഗവ. എൽപി സ്കൂളിലെ അടുക്കളയിലും കള്ളൻ കയറി. ഇവിടെനിന്നു വെട്ടുകത്തിയെടുത്താണ് അങ്കണവാടിയുടെ പൂട്ടു തകർത്തതെന്നു കരുതുന്നു.തൃക്കൊടിത്താനം പൊലീസ് പരിശോധന നടത്തി. സ്കൂളിൽനിന്നു സാധനങ്ങൾ മോഷണം പോയിട്ടില്ലെന്നു പൊലീസ് കണ്ടെത്തി. അങ്കണവാടിയിലെ മറ്റു ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കേണ്ടന്നാണു തീരുമാനം. പകരം സാധനങ്ങൾ എത്തിക്കും. മറ്റ് അങ്കണവാടികളിലെ വെളിച്ചെണ്ണയ്ക്കും സാധനങ്ങൾക്കും സുരക്ഷ കൂട്ടാനാണു ജീവനക്കാരുടെ അനൗദ്യോഗിക തീരുമാനം.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved