കൺ നിറയെ പ്രകൃതിയെ കാണാൻ കുറ്റിപ്പുറത്തെ ചെല്ലൂർ കുന്ന് വിളിക്കുന്നു
Pulamanthole vaarttha
കുറ്റിപ്പുറം: ഭാരതപ്പുഴയിൽ തലയെടുപ്പോടെ നിൽക്കുന്ന കു റ്റിപ്പുറം പാലം, സമീപത്ത് നിർമാണം നടക്കുന്ന പുതിയ പാലം, പാളത്തിലൂടെ അനന്തതയിലേക്ക് പായുന്ന ട്രെയിനു കൾ, പരന്ന് കിടക്കുന്ന നെൽപാടങ്ങൾ, അതിനിടയിൽ വീടുകളും പച്ചപ്പ് നിറഞ്ഞ മരങ്ങളും . ഇതെല്ലാം ഒറ്റ ഫ്രെയിമിൽ കിട്ടുന്ന അതിമനോഹര കാഴ്ചയാണ് ചെല്ലൂർകുന്ന് സമ്മാനിക്കുന്നത്.

കുന്നിന്റെ മറുവശത്ത് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം വരെയുള്ള ഭാരതപ്പുഴയുടെ ദൃശ്യവും നയന മനോഹരമാണ്. കുറ്റിപ്പുറം-കോഴിക്കോട് പാതയിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് കഴുത്തല്ലൂർ പള്ളിപ്പടിയിലെ ക്രൈസ്തവ ദേവലായം കഴിഞ്ഞയുടൻ ഇടത്തോട്ടുള്ള റോഡിലൂടെ വേണം ചെല്ലൂർകുന്നിലെത്താൻ.

ഏക്കറുകളോളം പരന്നുകിടക്കുന്ന വെട്ട് കല്ലിന് മുകളിലൂടെ നീളുന്ന മൺപാതയിലൂടെ എത്തി കുന്നിന്റെ ഏറ്റവും അവസാന ഭാഗത്താണ് വ്യു പോ യന്റ്.കാസർകോടിനെ അടയാളപെടുത്തുന്ന ഭൂപ്രകൃ തിയാണ് ഈ കുന്നിലുള്ളത്. ചരൽ നിറഞ്ഞ പാതകളിൽ ചെറിയ പാറകളും വെയിലേറ്റ് മഞ്ഞനിറ ത്തിലുള്ള പുല്ലുകളും അതിമനോഹരമാണ്. ഇട യിൽ പച്ചപ്പ് നിറഞ്ഞ മരങ്ങൾ അങ്ങിങ്ങായി നിൽ ക്കുന്നു.


മധ്യഭാഗത്ത് പ്രദേശത്തെ യുവാക്കൾ സൊറ പറഞ്ഞിരിക്കാൻ ഷെഡും ഉണ്ടാക്കിയിട്ടുണ്ട്. ചില ഇടങ്ങളിൽ ഫുട്ബാൾ കളിക്കാൻ പോസ്റ്റുകളുമുണ്ട്. വൈകീട്ട് കാറ്റേറ്റ് ഇരിക്കാൻ നിരവധി ആളുകളാണ് ഇവിടേക്കെത്തുന്നത്.


പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved