വയനാട്ടില്‍ നടത്താനിരിക്കുന്ന ബോച്ചേ സണ്‍ബേണ്‍ ന്യൂ ഇയര്‍ പാര്‍ട്ടി തടഞ്ഞ് ഹൈക്കോടതി
Pulamanthole vaarttha
വയനാട്: മേപ്പാടിയിൽ ‘ബോച്ചെ 1000 ഏക്കർ’ എന്ന സ്ഥലത്ത് നടത്താനിരുന്ന സൺബേൺ ന്യൂഇയർ പാർട്ടി ഹൈക്കോടതി തടഞ്ഞു. പരിസരവാസികൾ നൽകിയ കേസിലാണ് കോടതിയുടെ ഉത്തരവ്.മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പ്രദേശത്തിന്റെ സമീപം തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിർമ്മാണങ്ങൾ നടത്തുകയും മണ്ണെടുക്കുകയും ചെയ്തിടത്താണ് പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ന്യൂയർ പാർട്ടി നടത്തുന്നത്. ഇത് അപകടകരവും ക്രമസമാധാനത്തെ ബാധിക്കുന്നതെന്നും ചൂണ്ടി കാട്ടി പരിപാടി നിർത്തിവെയ്ക്കാൻ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ ഇന്നലെ ഉത്തരവിട്ട കാര്യം സ്പെഷ്യൽ ഗവ പ്ലീഡർ കോടതിയെ അറിയിക്കുകയായിരുന്നു. പരിപാടികൾ നടത്താൻ അനുമതി ഇല്ലെന്നും ഇതിലുണ്ട്.
പരിപാടിക്ക് യാതൊരു അനുമതിയും നൽകിയിട്ടില്ലെന്ന് പഞ്ചായത്തും കോടതിയെ അറിയിച്ചു. ദുരന്തസാധ്യത കണക്കിലെടുത്ത് നിരോധന ഉത്തരവ് കർശനമായി നടപ്പാക്കാൻ ജില്ലാ കളക്ടർ, പൊലീസ്, പഞ്ചായത്ത് എന്നിവർക്ക് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ ഇടക്കാല ഉത്തരവ് നൽകിനിയമപ്രകാരമുള്ള അനുമതികൾ നേടാതെ പരിപാടി നടത്താനാകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ പറഞ്ഞു. പരിപാടി നടത്താൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അനുവദിച്ചിട്ടുണ്ട് എന്ന വാദം കോടതി അംഗീകരിച്ചില്ല. അത് ഇത്തരമൊരു വൻ പരിപാടി നടത്താനുള്ള അനുമതിഅല്ലെന്നും നിയമാനുസൃത അനുമതികൾ ആവശ്യമാണെന്നും കോടതി പറഞ്ഞു.
വസ്തുത വിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമത്തിൽ നടത്തിയതെന്നും ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്നും ബന്ധുക്കൾ...
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
© Copyright , All Rights Reserved