കോട്ടക്കലിലും പരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്
Pulamanthole vaarttha
കോട്ടക്കൽ: കോട്ടക്കലിലും പരിസര പ്രദേശങ്ങളിലും ഇന്നലെ രാത്രിയോടെ ഭൂമിക്കടിയിൽ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. ചിലയിടങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും പുറത്തിറങ്ങിയതായും വീടുകളിലെ വസ്തുക്കൾക്ക് വിറയൽ അനുഭവപെട്ടതായും റിപ്പോർട് ഉണ്ട്
പ്രകമ്പനം അനുഭവപ്പെട്ട പ്രധാന സ്ഥലങ്ങൾ:
വേങ്ങര, കോട്ടക്കൽ
പുതുപ്പറമ്പ്, കോഴിച്ചെന
ഊരകം, ആട്ടിരി
മറ്റത്തൂർ, ക്ലാരി സൗത്ത്
മൂച്ചിക്കൽ, സ്വാഗതമാട് എന്നിവിടങ്ങളാണ്.
ഭൂമിക്കടിയിൽ നിന്നും വലിയ ശബ്ദമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പലയിടങ്ങളിലും വീട്ടുപകരണങ്ങൾ കുലുങ്ങുകയും പാത്രങ്ങൾ നിലത്തുവീഴുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോഗികമായി ഭൂചലനം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പുകൾ നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ (NCS) നിന്നോ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ (KSDMA) നിന്നോ ഇതുവരെ ലഭ്യമായിട്ടില്ല.
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില് പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved