വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു അപകടം, ഡ്രൈവർ കസ്റ്റഡിയിൽ
Pulamanthole vaarttha
വർക്കല: കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ഓട്ടോയിൽ ഇടിച്ച് അപകടം. വർക്കല അകത്തുമുറിയിൽ രാത്രി പത്തോടെയാണ് സംഭവം. റെയിൽവേ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോറിക്ഷാ ട്രാക്കിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ, ഓട്ടോ ഡ്രൈവർ സുധിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .ഓട്ടോറിക്ഷ ട്രാക്കിൽ വീണതോടെ സുധി ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം പിടിച്ചിട്ട ട്രെയിൻ ഓട്ടോറിക്ഷ ട്രാക്കിൽ നിന്ന് മാറ്റിയശേഷമാണ് യാത്ര തുടർന്നത്. ഇതോടെ, രാത്രി 10.40-ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ 11.50-ഓടെയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെത്തിയത്
പെരിന്തൽമണ്ണ : നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട്...
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ...
© Copyright , All Rights Reserved