ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചകളിലും അവധി

Pulamanthole vaarttha
ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും
പ്രവർത്തി ദിവസം കുറയുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും
ബാംഗ്ലൂർ : രാജ്യത്തെ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. ശുപാർശയ്ക്ക് അംഗീകാരം നൽകുന്നതോടെ അവധി പ്രാബല്യത്തിൽ വരും. നിലവിൽ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയുമാണ് പ്രവർത്തി ദിവസം. പുതിയ ശുപാർശയ്ക്ക്
അംഗീകാരം വരുന്നതോടെ പ്രവർത്തി ദിവസം തിങ്കൾ മുതൽ വെള്ളി വരെയാകും.പ്രവർത്തി ദിവസം കുറയുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും. 45 മിനിറ്റ് കൂടി അധികം പ്രവർത്തി സമയം വർധിപ്പിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17% കൂട്ടാനും തീരുമായിട്ടുണ്ട്. 2022 നവംബർ 1 മുതൽ പ്രാബല്യത്തോടെ 5 വർഷത്തേക്കാണ് ശമ്പളവർധന. ക്ലറിക്കൽ ജീവനക്കാരുടെ അടിസ്ഥാനശമ്പളം തുടക്കത്തിൽ 17,900 ആയിരുന്നത് 24,050 രൂപയാകും.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved