ഒരു ഗോൾ പോലും നേടാനായില്ല; ഏഷ്യൻ കപ്പിൽ നിന്നും ഇന്ത്യക്ക് നാണംകെട്ട മടക്കം
Pulamanthole vaarttha
ദോഹ: ഇന്ത്യ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ നിന്നും പുറത്തായി. തുടർച്ചയായ മൂന്ന് തോൽവികൾ ഏറ്റുവാങ്ങിയാണ് ദോഹയിൽ നിന്നും ഇന്ത്യയുടെ മടക്കം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സിറിയ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചതോടെയാണ് ഇന്ത്യയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചത്. ഖത്തർ തലസ്ഥാനമായ ദോഹയിൽ നിന്നും 50 കിലോമീറ്റർ അകലെ അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഇന്ന് പ്രദേശിക സമയം 2 .30 നു നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സിറിയയെ പരാജയപ്പെടുത്താനായിരുന്നെങ്കിൽ പ്രീക്വാർട്ടറിലേക്ക് നേരിയ പ്രതീക്ഷക്ക് വകയുണ്ടായിരുന്നു.

എന്നാൽ, കളിയുടെ 78ാം മിനിറ്റിൽ ഉമർ ഖിർബിൻ നേടിയ ഗോളിൽ സിറിയ ഇന്ത്യയെ വീഴ്ത്തി. ആദ്യപകുതി മുതൽ ഒരുപിടി അവസരങ്ങൾ സൃഷ്ടിച്ചതല്ലാതെ ഒന്നും ലഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. മലായളി താരം സഹൽ അബ്ദുൽ സമദ് 64ാം മിനിറ്റിൽ പകരക്കാരനായെത്തിയിട്ടും ഗോളൊന്നും പിറന്നുമില്ല.ആദ്യമത്സരത്തിൽ ആസ്ട്രേലിയയോട് 2-0ത്തിനും രണ്ടാം അങ്കത്തിൽ ഉസ്ബകിസ്താനെതിരെ 3-0ത്തിനും തോറ്റ ഇന്ത്യക്ക് ജയിക്കാനോ പോയന്റ് നേടാനോ ആയില്ല എന്നതിനപ്പുറം ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞില്ലെന്ന നാണക്കേടുമായാണ് ഖത്തറിൽ നിന്ന് മടങ്ങുക.

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved