ആംബുലൻസില്‍ രോഗി ഉണ്ടായിരുന്നില്ല,പോലീസുകാരി വഴിയൊരുക്കിയത് വെറുതെയായി; അന്വേഷണത്തിൽ ആംബുലൻസ് ഡ്രൈവർ പിടിയിൽ.

Pulamanthole vaarttha
തൃശ്ശൂർ: തൃശ്ശൂർ ആംബുലൻസില്‍ രോഗി ഉണ്ടായിരുന്നില്ല.പോലീസുകാരി വഴിയൊരുക്കിയത് വെറുതെയായി; അന്വേഷണത്തിൽ ആംബുലൻസ് ഡ്രൈവർ പിടിയിൽ.
നഗരത്തില്‍ ആംബുലൻസിന് വഴിയൊരുക്കാൻ പോലീസുകാരി ഓടിയതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു..
എന്നാല്‍ ആംബുലൻസില്‍ രോഗി ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുകയാണിപ്പോള്‍. ഡ്രൈവറെയും ആംബുലൻസും എംവിഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദൃശ്യങ്ങളില്‍ നിന്നും വലതുവശത്തുനിന്നാണ് വീഡിയോ പകർത്തിയതെന്ന് മനസ്സിലായി. വലതുവശത്തുനിന്നും ദൃശ്യങ്ങള്‍ പകർത്തണമെങ്കില്‍ അത് ഡ്രൈവർക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന അനുമാനത്തിലാണ്, ഡ്രൈവർ വീഡിയോ ചിത്രീകരിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തിയതെന്ന് എംവിഡി ഉദ്യോഗസ്ഥൻ ബിജു പിവി മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആംബുലൻസില്‍ രോഗിയില്ലെന്നുള്ള വിശ്വസനീയമായ വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചതിനാണ് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
സൈറണ്‍ ഇട്ടിട്ടുണ്ടായിരുന്നില്ലെന്നും രോഗിയില്ലെന്ന് പറയാൻ സാവകാശം ലഭിച്ചില്ലെന്നും ആംബുലൻസ് ഡ്രൈവർ ഫൈസല്‍ പറഞ്ഞു. ഒറിജിനല്‍ വീഡിയോ തന്റെ പക്കലുണ്ടെന്നും ഫൈസല്‍ അവകാശപ്പെടുന്നു. ആരാണ് ഇത്തരത്തില്‍ വഴിയൊരുക്കിയതെന്നു പോലും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വലിയരീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ ഷെയർ ചെയ്യപ്പെടുകയായിരുന്നു. മൂന്നാമത്തെ ദിവസമാണ് ആരാണ് പോലീസുകാരിയെന്ന് വാർത്തകളിലൂടെ അറിയുന്നത്. ആംബുലൻസില്‍ രോഗിയുണ്ടായിരുന്നുവെന്നും മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും വെളിപ്പെടുത്തല്‍ വന്നതും അപ്പോഴായിരുന്നു. അപ്പോള്‍ എന്ത് പറയണമായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ഫൈസല്‍ പറയുന്നു.
തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലൻസിന് മുന്നില്‍ ഓടി വഴിയൊരുക്കിയത്. രോഗി അത്യാസന്ന നിലയിലാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടപ്പെടലെന്നായിരുന്നു റിപ്പോർട്ടുകള്‍. കേരള പോലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലടക്കം ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു.
ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് തിരിച്ചറിഞ്ഞതോടെ ആംബുലൻസിന് പിന്നില്‍നിന്ന് ഓടിവന്ന് മുന്നിലുള്ള വാഹനങ്ങളിലെ ഡ്രൈവർമാരോട് വാഹനം ഒതുക്കാൻ അപർണ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഏറെ ദൂരം ഓടി മറ്റു വാഹനങ്ങളെ റോഡിന്റെ വശങ്ങളിലേക്ക് ഒതുക്കുകയും ആംബുലൻസിന് സുഗമമായി പോകാൻ വഴിയൊരുക്കുകയും ചെയ്ത ശേഷമാണ് അവർ പിന്മാറിയത്.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved