എന്‍ജിനിയറിങ് വിസ്മയമായി മുംബയിലെ അടല്‍ സേതു, രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു
Pulamanthole vaarttha
16.5 കിലോമീറ്റർ കടലിലും 5.8 കിലോമീറ്റർ കരയിലുമായി സ്ഥിതിചെയ്യുന്ന ബൈക്കിനും കടൽപ്പാലത്തിൽ ബൈക്കുകൾക്കും ഓട്ടോയ്ക്കും പ്രവേശനമില്ല.
മുംബൈ : ഒറ്റവാക്കില്‍ ‘എന്‍ജിനിയറിങ് വിസ്മയം’ എന്ന് വിശേഷിപ്പിക്കാം. അത്രയേറെ എന്‍ജിനിയറിങ് വൈദഗ്ധ്യം ഉള്‍ക്കൊള്ളുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉദ്ഘാടനം ചെയ്ത രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (അടല്‍ സേതു). രാജ്യത്തെ എന്‍ജിനിയറിങ് മികവ് എന്തെന്ന് ലോകത്തിന് മുന്നിൽ തുറന്നുകാണിക്കുന്ന അഭിമാന പദ്ധതിയാണിത്. ഏതാണ്ട് 18,000 കോടി രൂപ ചെലവിൽ താനെ കടലിടുക്കിന് കുറുകേ മുബൈയേയും നവിമുംബൈയേയും ബന്ധിപ്പിച്ച് നിർമിച്ച പാലത്തിന് 21.8 കിലോമീറ്ററാണ് നീളം. ലോകത്തെ തന്നെ ഏറ്റവും നീളമേറിയ 12-ാമത്തെ പാലമെന്ന റെക്കോർഡും അടൽ സേതു ഇതിനകം സ്വന്തം പേരിലാക്കിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ഒന്നായ മുബൈയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ അടൽ സേതുവിന് സാധിക്കുമന്നാണ് കണക്കാക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച പാലം പ്രധാനമന്ത്രി ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ നവി മുംബൈയിൽനിന്ന് മുംബൈയിലേക്ക് എത്താനുള്ള സമയം ഒന്നര മണിക്കൂറിൽനിന്ന് 20 മിനിറ്റായി ചുരുങ്ങും. മധ്യ മുംബൈയിലെ സെവ്രിയിൽനിന്ന് തുടങ്ങുന്ന പാലം നവിമുംബൈയിലെ ചിർലെയിലാണ് അവസാനിക്കുന്നത്.

ആകെയുള്ള 21.8 കിലോമീറ്റർ ദൂരത്തിൽ 16.5 കിലോമീറ്റർ കടലിലും 5.8 കിലോമീറ്റർ കരയിലുമായാണ് കടൽപ്പാലം സ്ഥിതിചെയ്യുന്നത്. 27 മീറ്ററാണ് പാലത്തിൻ്റെ വീതി. 177903 മെട്രിക് ടൺ സ്റ്റീലും 504253 മെട്രിക് ടൺ സിമൻറും പാലത്തിൻ്റെ നിർമാണത്തിനായി ഉപയോഗിച്ചുവെന്നാണ് കണക്ക്. ആകെ 70 ഓർത്തോട്രോഫിക് സ്റ്റീൽ ഡെഡ്ജ് ഗിർഡറുകളാണ് പാലത്തിനുള്ളത്.

ഇന്ത്യയിൽ ആദ്യമായി ഓർത്തോട്രോപിക് ഡെക്കുകൾ ഉപയോഗിച്ച് നിർമിച്ച പാലവും ഇതാണ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണാർഥമായാണ് മഹാരാഷ്ട്രാ സർക്കാർ പാലത്തിന് അടൽ സേതു എന്ന പേര് നൽകിയത് (അടൽ ബിഹാരി വാജ്പേയി സ്മൃതി ന്ഹാവാ ശേവാ അടൽ സേതു).

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved