ഒന്നുമല്ലാത്ത കാലത്ത് കൂടെ നിന്നവർക്കുള്ള സമ്മാനം : പെരിന്തൽമണ്ണയിലെ ഈ പെട്രോൾ പമ്പിന് പിന്നിലുണ്ട് പ്രവാസ ലോകത്തെ ചേർത്തുപിടിക്കലിൻറെ നന്മയുടെ കഥ

Pulamanthole vaarttha
പ്രതിസന്ധിയിൽ തൻറെ കൂടെ നിന്ന ഇരുപത് ജീവനക്കാർക്ക് പെരിന്തല്‍മണ്ണയിലെ കണ്ണായ സ്ഥലത്ത് നാലര കോടിക്ക് മേലെ ചിലവ് ചെയത് നല്ല ഒന്നാന്തരം ഒരു പെട്രോള്‍ പമ്പ് പണിത് നല്‍കിയാണ് നിലമ്പൂർ സ്വദേശിയായ അബ്രിക്കോ മുഹമ്മദ് ഷാജി മാതൃകയായത്
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ പാലക്കാട് റൂട്ടിൽ ഇ എം എസ് ആശുപത്രി കഴിഞ്ഞു അമ്മിനിക്കാട് എത്തുന്നതിനു മുൻപ് കുഞ്ഞാലിപ്പടിയിൽ കഴിഞ്ഞ ദിവസം നാടിനു സമർപ്പിച്ച പെട്രോൾ പമ്പിന് പിന്നിലൊരു കഥയുണ്ട് തന്നെ ഒന്നുമല്ലാത്ത കാലത്തെ പ്രതിസന്ധിയിൽ കൂടെ നിന്ന് ചേർത്തുപിടിച്ച തൻറെ ജീവനക്കാർക്കുള്ള ഒരമൂല്യ സമ്മാനമാണാ പെട്രോൾ പമ്പ് . ദുബായിലെ ജബല്‍ -അലി യില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് അബ്രികോ എന്ന ഫ്രൈറ്റ് മാനേജ്മെന്റ് കമ്പനി തുടങ്ങുമ്പോള്‍ നിലമ്പൂര്‍ക്കാരന്‍ മുഹമ്മദ് ഷാജി ബിസിനസ്സില്‍ ഒന്നുമല്ലായിരുന്നു . ഒരുപാട് പ്രശ്നങ്ങള്‍ തരണം ചെയ്ത് ഇന്നിപ്പോള്‍ ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിലേക്കും 3500 ലധികം ജീവനക്കാരിലേക്കും തൻറെ അബ്രികോ എന്ന സ്ഥാപനം വളര്‍ന്ന് പന്തലിച്ചു. തുടക്ക സമയത്തെ പ്രതിസന്ധികളില്‍ തന്റെ കൂടെ കട്ടയ്ക്ക് നിന്ന 20 ജീവനക്കാരെ അദേഹം ചേര്‍ത്ത് പിടിച്ചു. പ്ലാറ്റിനം മെമ്പര്‍ഴ്സ് എന്ന് അദേഹം ഓമന പേരിട്ടു വിളിക്കുന്ന ആ പ്രിയപ്പെട്ട ജീവനക്കാരുടെ പേരിലാണ് പെരിന്തല്‍മണ്ണയിലെ കണ്ണായ സ്ഥലത്ത് നാലര കോടിക്ക് മേലെ ചിലവ് ചെയത് നല്ല ഒന്നാന്തരം ഒരു പെട്രോള്‍ പമ്പ് പണിത് നല്കി മുഹമ്മദ് ഷാജി
മാതൃകയായത് .
അബ്രിക്കോ മുഹമ്മദ് ഷാജി
അതില്‍ നിന്നും ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും അവര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് . അവര്‍ക്ക് സ്ഥിരമായി ഒരു വരുമാനം അതാണ് അദേഹം ലക്ഷ്യം വെച്ചത്. അത് പോലെ തന്നെ അദേഹത്തിന്റെ സ്ഥാപനങ്ങളിലെ ഓരോ ബ്രാഞ്ചുകളിലും ഭിന്നശേഷികാരായ ഒരാളെ നിയമിക്കുന്നുണ്ട്.കമ്പനിയുടെ രണ്ടാം ഘട്ടത്തില്‍ കൂടെ കൂടിയ ഗോള്‍ഡന്‍ മെമ്പര്‍ഴ്സ് എന്ന് അദേഹം വിളിക്കുന്ന ജീവനക്കാര്‍ക്കും ഇതുപോലെ ഒരു സംരംഭവും മുഹമ്മദ് ഷാജിയുടെ നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.ഇത് കൂടാതെ ഓസ്ട്രേലിയയില്‍ ഇ സ്ലാമിക് ബാങ്കും ഫുജൈറയില്‍ സ്കൂളും ഇദ്ദേഹത്തിന്റെ കീഴിലുണ്ട് കൂടാതെ ജീവകാരുണ്യ -സാമൂഹിക രംഗത്തും മാതൃകാ പ്രവർത്തങ്ങൾ നടത്തുന്ന മനുഷ്യ സ്നേഹികൂടിയാണ് നിലമ്പൂർ സ്വദേശിയായ അബ്രിക്കോ മുഹമ്മദ് ഷാജി വിഷമഘട്ടങ്ങളില്‍ കൂടെ നിന്നവരെ നല്ല സമയം വന്നപ്പോള്‍ കൈ പിടിച്ച് അവരെ ജീവിതത്തിന്റെ ഉന്നതിയിലേക്ക് ഉയർത്തിയ മുഹമ്മദ് ഷാജിയെ സോഷ്യൽ മീഡിയയും നാടും അനുമോദിക്കുകയാണിപ്പോൾ
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved