കടൽ ക്ഷോഭം രൂക്ഷം പൊന്നാനിയിൽ നാലുവീടുകൾ പൂർണമായും 15-ഓളം വീടുകൾ ഭാഗികമായും തകർന്നു
Pulamanthole vaarttha
പൊന്നാനി : മഴ ശക്തമായതോടെ മേഖലയിൽ കടലേറ്റവും രൂക്ഷമായി. നാല് വീടുകൾ പൂർണമായും പതിനഞ്ചോളം വീടുകൾ ഭാഗികമായും തകർന്നു. ഇരുപത്തഞ്ചോളം വീടുകളിലേക്ക് വെള്ളംകയറി. വീടുകളിൽനിന്ന് ആളുകളെ ദുരിതാശ്വാസക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. പൊന്നാനി എം.ഇ.എസിന് പിൻവശത്തെ തട്ടേക്കാന്റെ മുഹമ്മദ്, ചക്കരക്കാരന്റെ സിദ്ദിഖ്, മച്ചിങ്ങൽ റാബിയ, ചന്തക്കാരന്റെ സക്കീന, ചൊക്കന്റകത്ത് ഐസീവി തുടങ്ങിയവരുടെ വീടുകളാണ് തകർന്നത്.

ഹിളർപള്ളി പരിസരം, മുറിഞ്ഞഴി, അലിയാർ പള്ളി, വെളിയങ്കോട്, പാലപ്പെട്ടി മേഖലകളിലാണ് കടലേറ്റം ശക്തമായിട്ടുള്ളത്. ഹിളർപള്ളി ഭാഗത്ത് വൈദ്യുതി എത്തിക്കുന്ന ട്രാൻസ്ഫോർമറും കടലേറ്റത്തിൽ തകർന്നു. പ്രദേശത്തെ രണ്ട് മദ്രസകളും അപകടഭീഷണിയിലാണ്. കടൽഭിത്തിയില്ലാത്ത മേഖലകളിൽ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുകയായിരുന്നു. 13 കുടുംബങ്ങളിൽനിന്നായി 66 പേരെ എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റിയതായി തഹസിൽദാർ കെ. ഷാജി പറഞ്ഞു

ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved