പൂർവവിദ്യാർഥിയെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന പരാതി; അധ്യാപകനെ കോട്ടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു
Pulamanthole vaarttha
കോട്ടയ്ക്കൽ: പൂർവവിദ്യാർഥിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന പരാതിയിൽ സ്കൂൾ അധ്യാപകനെ കോട്ടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് പേരാമ്പ്ര വെളക്കോൽ സ്വദേശിയായ ദീപേഷ് (41) ആണ് അറസ്റ്റിലായത്. കോട്ടയ്ക്കലിലെ ഒരു സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് ഇയാൾ.
21-കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിവാഹവാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വഞ്ചിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved