വാണിയംകുളത്തുനിന്ന് കാണാതായ കുടുംബത്തെ മൈസൂരിൽ കണ്ടെത്തി; നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ
Pulamanthole vaarttha
മൈസൂർ : ഒരാഴ്ച മുൻപ് വാണിയംകുളത്തുനിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്നംഗ കുടുംബത്തെ കർണാടകയിൽ കണ്ടെത്തി. ഇവർ കർണാടകയിലെ മൈസൂരു ചാമരാജ് നഗറിൽ എത്തിയതിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതോടെയാണ് ദിവസങ്ങളായി നീണ്ടുനിന്ന ആശങ്കയ്ക്ക് വിരാമമായത്.
വാണിയംകുളം പനയൂരിലെ കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് കഴിഞ്ഞ ഒൻപതാം തീയതി പുലർച്ചെ മുതൽ കാണാതായത്.
കുടുംബത്തെ കണ്ടെത്തിയെന്ന വിവരമറിഞ്ഞ് ഇവരെ തിരികെ നാട്ടിലെത്തിക്കുന്നതിനായി ബാബു ഭാസ്കറിന്റെ മൂത്തമകൻ വൈശാഖും നിലവിൽ കർണാടകയിൽ എത്തിയിട്ടുണ്ട്. കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും ഇവരെ വിട്ടുകിട്ടുന്നതിനായുള്ള നടപടികളുമായി കർണാടകയിലേക്ക് തിരിച്ചു.
കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിലമ്പൂർ വഴിക്കടവ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതാണ് അന്വേഷണത്തിൽ ഏറ്റവും നിർണായകമായത്. വ്യാഴാഴ്ച പുലർച്ചെ ഈ വാഹനം വീട്ടിൽനിന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഫോണുകൾ സ്വിച്ച് ഓഫ് ആയതോടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് ഷൊർണൂർ പോലീസ് അന്വേഷണം ആരംഭിച്ചത് വഴിക്കടവിൽ വാഹനം ഉപേക്ഷിച്ച ശേഷം ഇവർ മറ്റ് വാഹനങ്ങളിൽ കർണാടകയിലേക്ക് കടന്നതാകാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. തുടർന്ന് പോലീസ് നടത്തിയ ഊർജിതമായ സൈബർ സെൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് കുടുംബം കർണാടകയിലുണ്ടെന്ന നിർണായക വിവരവും സിസിടിവി തെളിവുകളും പോലീസിന് ലഭിച്ചത്. ഇവർ എന്തിനാണ് നാടുവിട്ടതെന്ന കാര്യം നാട്ടിലെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ്.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved