എടയൂർ ചീനിച്ചോട് കരേക്കാട് റോഡിൽ ലോറി മറിഞ്ഞ് അപകടം ഡ്രൈവർക്ക് പരിക്കേറ്റു
Pulamanthole vaarttha
കൊളത്തൂർ : എടയൂരിൽ ഫാക്ടറിയിലേക്കുള്ള ഉപകരണവുമായി എത്തിയ ഭീമൻ ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു . ഇന്ന് പുലർച്ചയോടെയാണ് എടയൂർ ചീനിച്ചോട് കരേക്കാട് റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം ഉണ്ടായത്. പുലർച്ചെ വലിയ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .കുത്തനെ ഇറക്കമുള്ള ഇവിടെ മാസങ്ങൾക്ക് മുൻപ് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞിരുന്നു ഇതിന് മുൻപും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved