ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയ യുവാവ്; ട്രാക്കിൽ വീണു, കാൽ മുട്ടിനു താഴെ നഷ്ടമായി
Pulamanthole vaarttha
കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് ഇടതുകാൽ മുട്ടിനു താഴെ നഷ്ടമായി. മാഹി അഴിയൂർ സ്കൂളിനു സമീപം അൻസാറിനാണ് (38) ഗുരുതര പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം– മംഗലാപുരം ഏറനാട് എക്സ്പ്രസിൽ നിന്നാണ് അൻസാർ വീണത്. ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്താറായപ്പോഴാണ് ഇയാൾ ട്രെയിനിൽ നിന്ന് വീണത്. ഉടൻ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയുമെത്തി തുടർനടപടി സ്വീകരിച്ചു. 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ കാൽപാദം ട്രാക്കിൽ നിന്നും കിട്ടിയിരുന്നു. അൻസാറിനൊപ്പം കാൽപാദവും ആശുപത്രിയിലെത്തിച്ചു
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved