അട്ടപ്പാടി ഗോത്രമേഖലയിൽ നിന്ന് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് സി.എസ് സമീഷ്; ചരിത്ര നിയമനം നടത്തി വിദ്യാഭ്യാസ മന്ത്രി
Pulamanthole vaarttha
മണ്ണാർക്കാട് : അട്ടപ്പാടിയിലെ ഗോത്രമേഖലയ്ക്ക് ഇത് അഭിമാന നിമിഷം. ഗോത്രവിഭാഗത്തിൽ നിന്നുള്ള സി.എസ്. സമീഷിനെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചു. മന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് ഈ ചരിത്രപരമായ നിയമനം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നിയമസഭയിൽ മന്ത്രിക്ക് ആവശ്യമായ ഫയലുകൾ എത്തിച്ചുകൊണ്ട് സമീഷ് തന്റെ ഔദ്യോഗിക ചുമതലകളിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. അഗളി കാരറ ഉന്നതിയിൽ ചരുവിൽ വീട്ടിൽ സുരേഷിന്റെയും ഉഷയുടെയും മകനാണ് സമീഷ്. വിഎച്ച്എസ്ഇ (അഗ്രികൾച്ചർ) പഠനത്തിന് ശേഷം കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും കരസ്ഥമാക്കിയ സമീഷ്, മികച്ച വിദ്യാഭ്യാസ യോഗ്യതയോടെയാണ് ഈ പദവിയിലേക്ക് എത്തിച്ചേരുന്നത്. ആനക്കല്ല് ഉന്നതി സ്വദേശിനിയായ രേണുകയാണ് ഭാര്യ. തനിക്ക് ലഭിച്ച ഈ പുതിയ ഉത്തരവാദിത്തം വ്യക്തിപരമായ നേട്ടത്തിനപ്പുറം, അട്ടപ്പാടിയുടെയും അവിടുത്തെ ജനവിഭാഗങ്ങളുടെയും വികസനത്തിനും പുരോഗതിക്കുമായി പൂർണ്ണമായും വിനിയോഗിക്കാൻ കഴിയുമെന്ന വലിയ പ്രതീക്ഷയിലാണ് സമീഷ്. ഗോത്രമേഖലയിൽ നിന്നുള്ള ഒരാൾ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ എത്തിയത് അട്ടപ്പാടിയിലുടനീളം വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved