ലഹരി മൂത്ത് സ്വന്തം കുഞ്ഞിനെ വായുവിലെറിഞ്ഞ് അഭ്യാസം; യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു;
Pulamanthole vaarttha
തിരൂർ :ലഹരിക്ക് അടിമപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിന് നേരെ അതിക്രൂരമായ അതിക്രമം കാട്ടിയ യുവാവിനെ നാട്ടുകാർ കൈയോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിരൂർ തൃപ്രങ്ങോട് കൈനിക്കരയിലാണ് നാടിനെ നടുക്കിയ ക്രൂര സംഭവം അരങ്ങേറിയത്. ഇവിടെ ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവാണ് സ്വന്തം ചോരയിലുണ്ടായ കുഞ്ഞിനോട് ഈ ദാരുണമായ ക്രൂരത കാട്ടിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പ്രതിയുടെ ഭാര്യ മൂത്ത കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുവരാൻ പോയ സമയത്താണ് ഇയാൾ ഒപ്പമുണ്ടായിരുന്ന കുഞ്ഞുമൊത്ത് ക്വാർട്ടേഴ്സിന് പുറത്തേക്ക് ഇറങ്ങിയത്. തുടർന്ന് കടുത്ത ലഹരിയിലായിരുന്ന ഇയാൾ ഒരു വയസ്സിന് താഴെ മാത്രം പ്രായമുള്ള കുഞ്ഞിനെ വായുവിലേക്ക് ഉയരത്തിൽ എറിഞ്ഞും താഴേക്ക് പിടിച്ചും ക്രൂരമായ രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയായിരുന്നു.*ഈ സമയം വഴിയിലൂടെ വന്ന നാട്ടുകാരാണ് നടുക്കുന്ന ഈ ദൃശ്യം ആദ്യം കാണുന്നത്. കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാകുന്ന രീതിയിലുള്ള പ്രകടനം കണ്ടതോടെ നാട്ടുകാർ സമയോചിതമായി ഇടപെടുകയും യുവാവിനെ തടഞ്ഞുനിർത്തി കുഞ്ഞിനെ സുരക്ഷിതമായി കൈക്കലാക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഭയന്നുവിറച്ച കുഞ്ഞിനെ കുളിപ്പിച്ചു വൃത്തിയാക്കി ഭക്ഷണവും നൽകി പരിചരിച്ചു. സംഭവമറിഞ്ഞ് സ്ഥലത്ത് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടുകയും വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ പോലീസ് അതിവേഗം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നാട്ടുകാർ തടഞ്ഞുവെച്ച ശേഷവും ഇയാൾ ലഹരി മൂത്ത് അക്രമാസക്തനായി അഭ്യാസപ്രകടനങ്ങൾ തുടർന്നിരുന്നു. പ്രതി കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ മാരക ലഹരിമരുന്നുകളുടെ സ്ഥിരം വിൽപ്പനക്കാരനും ഉപയോക്താവുമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇയാൾ മുൻപും സ്വന്തം കുട്ടിയെ ക്രൂരമായി പൊള്ളലേൽപ്പിച്ച കേസിൽ പ്രതിയായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. പ്രതിയുടെ നിരന്തരമായ പീഡനവും ക്രൂരതയും കാരണം ഇവരുടെ മൂത്ത കുട്ടി നിലവിൽ വലിയമ്മയുടെ കൂടെയാണ് താമസിക്കുന്നത്.സംഭവമറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിനും കുടുംബത്തിനും ആവശ്യമായ കൗൺസിലിംഗും മറ്റ് നിയമനടപടികളും ഉറപ്പുവരുത്തുമെന്ന് ചൈൽഡ് ലൈൻ അധികൃതർ.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved