പിതാവ് ഓടിച്ച വാഹനത്തിൽ നിന്നും തെറിച്ചുവീണ ആറുവയസുകാരൻ അതേ വാഹനത്തിന്റെ ടയർ കയറി മരിച്ചു
Pulamanthole vaarttha
ചാലിശ്ശേരി :ചാലിശ്ശേരിയിൽ പിതാവ് ഓടിച്ച വാഹനത്തിൽ നിന്നും തെറിച്ചുവീണു അതേ വാഹനത്തിന്റെ ടയർ കയറി ആറുവയസ്സുകാരന് ദാരുണാന്ത്യം. കോതച്ചിറ പുത്തൻ പീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 9.45 ഓടുകൂടിയാണ് ചാലിശ്ശേരി ആലിക്കരയിൽ അപകടമുണ്ടായത്.
പിതാവിന് ഒപ്പം ഗുഡ്സ് ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന ആറുവയസ്സുകാരനായ മകൻ വാഹനത്തിന്റെ വാതിൽ തുറന്നു പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ചാലിശ്ശേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved