ചൂടിന് ആശ്വാസമായി പെരിന്തൽമണ്ണയിലും പരിസരങ്ങളിലും കനത്ത ഇടിയും മഴയും
Pulamanthole vaarttha
പെരിന്തൽമണ്ണ: ദിവസങ്ങളായി തുടരുന്ന വെന്തുരുകുന്ന വേനൽച്ചൂടിന് നേരിയ ആശ്വാസമായി പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും കനത്ത ഇടിയും മഴയും ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ പെയ്ത് തുടങ്ങിയ കനത്ത മഴ വലിയ ആശ്വാസമാണ് പകർന്നു നൽകിയതെങ്കിലും ഇടിമിന്നലിൽ വിവിധ ഇടങ്ങളിൽ വൈദ്യുതി ഉപകരണങ്ങൾക്ക് അടക്കം നാശനഷ്ടം ഉണ്ടായതായി റിപ്പോർട് ഉണ്ട്.മഴ പെയ്തതോടെ വരും ദിവസങ്ങളിൽ പെരിന്തൽമണ്ണ മേഖലയിൽ ക്രമാതീതമായി ഉയർന്നു നിൽക്കുന്ന താപനില ഗണ്യമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷ. ഉച്ചസമയങ്ങളിൽ അനുഭവപ്പെട്ടിരുന്ന കടുത്ത വെയിലിനും ഉഷ്ണത്തിനും താൽക്കാലിക ശമനമാകും . വേനൽ മഴയുടെ വരവ് കർഷകർക്കും വലിയ ആശ്വാസമാണ് നൽകുന്നത്. വരും ദിവസങ്ങളിലും മഴ തുടരുകയാണെങ്കിൽ വരൾച്ചാ ഭീഷണിയിൽ നിന്നും നാട്ടുകാർക്ക് ആശ്വാസം ലഭിക്കും.
ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്പതുകാരിയാണ്...
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ ...
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി...
© Copyright , All Rights Reserved