ദീപക്കിന്റെ ആത്മഹത്യ: ഷിംജിത അറസ്റ്റിൽ, പിടിയിലായത് ബന്ധുവിന്റെ വീട്ടിൽ നിന്ന്
Pulamanthole vaarttha
കോഴിക്കോട്∙ സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിത മുസ്തഫ പിടിയിൽ. വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് ഷിംജിതയെ പിടികൂടിയത്. നിലവിൽ ഷിംജിതയുടെ വൈദ്യപരിശോധന പൂർത്തിയായി; കോഴിക്കോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്
അതേസമയം, പൊലീസിന്റെ അന്വേഷണത്തിൽ ദീപക്കിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തിൽ ഷിംജിതയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നീട് ഇവരെ നിരീക്ഷിച്ചില്ല എന്നാണ് ആരോപണം. അതിനിടെ രാഹുൽ ഈശ്വർ ദീപക്കിന്റെ മാതാപിതാക്കളെ സന്ദർശിച്ചു. കുടുംബത്തിന് ഇവർ മൂന്ന് ലക്ഷം രൂപ കൈമാറി.
ദീപക്ക് ആത്മഹത്യ ചെയ്ത ജനുവരി 17 ഇനി മുതൽ പുരുഷാവകാശ ദിനമായി ആചരിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. പുരുഷന്മാർക്കായി പ്രത്യേക ആപ്പും രാഹുൽ ഈശ്വർ പുറത്തിറക്കി. ‘ഹോമീസ് മെൻ കി ബാത്ത്’ എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയത്
എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു പുലാമന്തോൾ : പുലാമന്തോൾ പ്പാലത്തിന് സമീപം ( *വിളയൂർ ഭാഗത്ത്* ) കഞ്ചാവ് ചെടി നട്ടുവളർത്തിയത് പട്ടാമ്പി...
കണ്ണീർക്കടലായി താഴെക്കാട്ടുകുളം ഗ്രാമം : പൗരസമിതി നൽകിയ വീട്ടിൽ നിന്നും ആ കുടുംബം യാത്രയായി; മൂന്ന് മക്കളിൽ ഇനി ഒരാൾ മാത്രം ബാക്കി....
വസ്തുത വിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമത്തിൽ നടത്തിയതെന്നും ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്നും ബന്ധുക്കൾ...
© Copyright , All Rights Reserved