പട്ടാമ്പിയിൽ പൈപ്പ് ലൈൻ പ്രവൃത്തികൾ വേഗത്തിലാക്കാൻ നടപടി
Pulamanthole vaarttha
പട്ടാമ്പിയിലെ ഗതാഗത നിയന്ത്രണം വ്യാഴാഴ്ച വരെ നീട്ടി
പട്ടാമ്പി നിള – ഐ.പി.ടി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മേലെ പട്ടാമ്പി മുതൽ ഗുരുവായൂർ റോഡ് വരെയുള്ള ഭാഗങ്ങളിൽ നിലച്ചിരിക്കുന്ന പൈപ്പ് ലൈൻ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കാൻ നഗരസഭാ ചെയർപേഴ്സൺ ടി.പി.ഷാജി നിർദ്ദേശം നൽകി. പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കും ചെയർപേഴ്സൺ നിർദ്ദേശം നൽകിയത്. റോഡ് പണിയെത്തുടർന്ന് ഈ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി കേരള റോഡ് ഫണ്ട് ബോർഡ് (KRFB), വാട്ടർ അതോറിറ്റി, ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർ, മുനിസിപ്പൽ എൻജിനീയറിങ് വിഭാഗം, കരാറുകാർ എന്നിവരുടെ സംയുക്ത യോഗം സ്ഥലത്ത് ചേരുകയും പ്രവൃത്തികളിലെ തടസ്സങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. മുടങ്ങിക്കിടക്കുന്ന പൈപ്പ് ലൈൻ മാറ്റൽ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കും. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്താൻ നിർദ്ദേശം നൽകി. റോഡ് പണി നീണ്ടുപോകുന്നതു മൂലമുള്ള പൊടിശല്യവും യാത്രാക്ലേശവും കുറയ്ക്കാൻ നടപടി സ്വീകരിക്കും. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കിയെന്നും, നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കാൻ എല്ലാ വിഭാഗങ്ങളും സഹകരിക്കണമെന്നും ചെയർപേഴ്സൺ ടി.പി. ഷാജി അഭ്യർഥിച്ചു.

പട്ടാമ്പിയിലെ ഗതാഗത നിയന്ത്രണം വ്യാഴാഴ്ച വരെ നീട്ടി
പട്ടാമ്പി :ടൗണിൽ റോഡ് നവീകരണത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം 15 – 01 -2026 വ്യാഴാഴ്ച രാവിലെ എട്ടു മണി വരെ നീട്ടിയതായി എക്സി. എഞ്ചിനീയർ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved