അജയ്യം,സമസ്ത അന്താരാഷ്ട്ര പ്രചാരണ സമ്മേളനം ദുബായിൽ ചരിത്രം തീർത്തു
Pulamanthole vaarttha
ദുബൈ: സമസ്തയുടെ ചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി ,നവംബർ രണ്ടിന് ദുബൈ യിൽ നടന്ന സമസ്ത നൂറാം വാർഷികം അന്താരാഷ്ട്ര പ്രചാരണ മഹാ സമ്മേളനം സംഘാടന മികവ് കൊണ്ടും ബഹുജന പങ്കാളിത്തം കൊണ്ടും ചരിത്രത്തിൽ ഇടം നേടി.

സംഘാടകരുടെ കണക്കു കൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ടാണ് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ ഒഴുകി എത്തിയത്. നേതൃനിരയാൽ സമ്പന്നം, ചിട്ടയാർന്ന പ്രോഗ്രാം,ആതിഥേയരുടെ സംഘാടന മികവ് എന്നിവ കൊണ്ടെല്ലാം മാതൃകയായി ദുബൈ സമ്മേളനം.നവമ്പർ ഒന്നിന് നടന്ന ഗ്ലോബൽ മീറ്റും ചരിത്രമായി.. വിവിധ രാജ്യ ങ്ങളിൽ നിന്ന് എത്തിയ പ്രതിനിധികൾ വർദ്ധിച്ച വീര്യത്തോടെയാണ് ചർച്ചയിൽ പങ്കെടുത്തത്. സമസ്തയുടെ പ്രവർത്തനങ്ങൾ ലോകമാകെ വ്യാപിപ്പിക്കണമെന്നും നൂറാംവാർഷികം അതിന് നിമിത്തമാവണെന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ പറഞ്ഞു.

സമസ്ത യുടെ നൂറാം വാർഷീക പദ്ധതികൾക്ക് വേണ്ടിയുള്ള തഹീയ്യ ഫണ്ട് സമാഹരണം വൻ വിജയമാക്കാൻ തീരുമാനിക്കുകയും ചെയ്തു.
പൊതു സമ്മേളനം പോലെ ഗൾഫ് സുപ്രഭാതം ഒൺലൈൻ മീഡിയ ലോഞ്ചിംങും സെമിനാറും ശ്രദ്ധേയമായി. സമസ്ത നൂറാം വാർഷികത്തിന് ഒരു പൊൻതൂവൽ ചാർത്തുന്നതായി ദുബായിൽ നടന്ന അന്താരാഷ്ട്ര പ്രചാരണ സമ്മേളനം. സമ്മേളനം ചരിത്ര സംഭാവമാക്കാൻ നേതൃത്വം നൽകിയ സംഘടനാ നേതാക്കൾ,സ്വാഗത സംഘം ഭാരവാഹികൾ, വിഖായ വളണ്ടിയർസ്, പ്രവർത്തകർ, സഹകാരികൾ എല്ലാവരേയും നേതാക്കൾ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന് പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
© Copyright , All Rights Reserved